അകലങ്ങളിലെ പ്രണയം
****************************
ഭൂമിയില്‍ ചിലപ്പോള്‍ അങ്ങനെയും ചില പ്രണയം
ഉണ്ടാകുമായിരിക്കും, പ്രണയിനി അറിയാതെ
പ്രണയിക്കുന്നുവര്‍ എന്നെങ്കിലും ഒരിക്കല്‍
അവളുടെ ശബ്ദമെങ്കിലും കേള്‍ക്കാമെന്ന
പ്രതീക്ഷയോടെ, വളരെ അകലങ്ങളില്‍ ആണ്
എന്നറിയാമെന്നാലും, അവള്‍ മറ്റൊരാളെ
പ്രണയിക്കുന്നുവെന്ന് അറിഞ്ഞിട്ടും, മക്ഷികളെ
പിടിക്കാനായി എട്ടുകാലി കൂട്ടിയ വലപോലെ
ഒന്നില്‍ അവള്‍ അകപ്പെട്ടിട്ടും, എന്നെങ്കിലും
തിരിച്ചെത്തുംഎന്ന പ്രതീക്ഷയോടെ, നിധി
തേടി പോകുന്ന ആല്‍കെമിസ്റ്റ് പോലെ, കാണുന്ന
പൂക്കളിലും, ചെറു കാറ്റിലും അവളുടെ സ്പന്ദനം
മാത്രമനുഭവച്ച്, അവളറിയാതെ അവളുടെ
ആത്മാവുമായി അനുനിമിഷം സംവദിക്കുന്ന
ഒരു പ്രണയം, അവസാനം പ്രകൃതി പോലും
അവന്‍റെ കൂടെ കൂടുന്നു അവനെ സഹായിക്കാനായി
ആ സ്നേഹം അവള്‍ തിരിച്ചറിഞ്ഞ നിമിഷങ്ങള്‍
ശബ്ദമെങ്കിലും കേള്‍ക്കാന്‍ ആഗ്രഹിച്ചവന്‍
അവസാനം അവളെ കാണുന്ന നിമിഷങ്ങള്‍
ഉണ്ടാകുമോ ഇത്തരം പ്രണയങ്ങളീ ഭൂവില്‍--
മരുപ്പച്ച
****************************
ഭൂമിയില്‍ ചിലപ്പോള്‍ അങ്ങനെയും ചില പ്രണയം
ഉണ്ടാകുമായിരിക്കും, പ്രണയിനി അറിയാതെ
പ്രണയിക്കുന്നുവര്‍ എന്നെങ്കിലും ഒരിക്കല്‍
അവളുടെ ശബ്ദമെങ്കിലും കേള്‍ക്കാമെന്ന
പ്രതീക്ഷയോടെ, വളരെ അകലങ്ങളില്‍ ആണ്
എന്നറിയാമെന്നാലും, അവള്‍ മറ്റൊരാളെ
പ്രണയിക്കുന്നുവെന്ന് അറിഞ്ഞിട്ടും, മക്ഷികളെ
പിടിക്കാനായി എട്ടുകാലി കൂട്ടിയ വലപോലെ
ഒന്നില്‍ അവള്‍ അകപ്പെട്ടിട്ടും, എന്നെങ്കിലും
തിരിച്ചെത്തുംഎന്ന പ്രതീക്ഷയോടെ, നിധി
തേടി പോകുന്ന ആല്‍കെമിസ്റ്റ് പോലെ, കാണുന്ന
പൂക്കളിലും, ചെറു കാറ്റിലും അവളുടെ സ്പന്ദനം
മാത്രമനുഭവച്ച്, അവളറിയാതെ അവളുടെ
ആത്മാവുമായി അനുനിമിഷം സംവദിക്കുന്ന
ഒരു പ്രണയം, അവസാനം പ്രകൃതി പോലും
അവന്‍റെ കൂടെ കൂടുന്നു അവനെ സഹായിക്കാനായി
ആ സ്നേഹം അവള്‍ തിരിച്ചറിഞ്ഞ നിമിഷങ്ങള്‍
ശബ്ദമെങ്കിലും കേള്‍ക്കാന്‍ ആഗ്രഹിച്ചവന്‍
അവസാനം അവളെ കാണുന്ന നിമിഷങ്ങള്‍
ഉണ്ടാകുമോ ഇത്തരം പ്രണയങ്ങളീ ഭൂവില്‍--
മരുപ്പച്ച

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ