2016, ഓഗസ്റ്റ് 11, വ്യാഴാഴ്‌ച

പ്രണയം

                പ്രണയം
                *********
ഇന്ന് ഞാനെന്‍റെ ജനാലയുടെ തിരശ്ശീല മാറ്റി
കൈയെത്തും ദൂരത്തായുള്ള  കടല്‍ കാണാന്‍
 വേലിയേറ്റവും വേലിയിറക്കവും കാണാന്‍
കുറച്ചു സമയത്തേക്കെങ്കിലും, കരയും
കടലും തമ്മില്‍ ഉണ്ടാക്കുന്ന പ്രണയവും
വിരഹവും കാണാന്‍,അങ്ങകലെ
 ചക്രവാളത്തില്‍  ഉദിക്കുന്ന സൂര്യനെ കാണാന്‍

 ഇന്നലെ വരെ എനിക്കെല്ലാം
നീയായിരുന്നു, എന്‍റെ  ഭാവനയും ചിന്തയും  
എല്ലാമെല്ലാം,  തെല്ല്‌ അഹങ്കാരത്തോടെ
നിന്നില്‍  ഞാന്‍കണ്ടിരുന്നുയീ   പ്രപഞ്ചത്തെ.

ഇന്ന് നീഅകലങ്ങളിലെവിടെയോ , നീ വരും
വരെനോക്കി ഇരിക്കാന്‍ കാണുന്നതിലെല്ലാം
നിന്നെ കാണാന്‍ നിന്നെ മാത്രം കാണാന്‍
ഞാനീ ജാലകം തുറന്നിടട്ടെ---


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ