2016, ഓഗസ്റ്റ് 18, വ്യാഴാഴ്‌ച

അഗ്നി

                 അഗ്നി
                ********
ഇനിയൊരു ജന്മമുണ്ടേല്‍ പിറക്കണമീ
ഭൂമിയിലൊരുമാത്ര അഗ്നിയായി
ചുട്ടുപറത്തണമീയന്ധജന്മങ്ങളെ-
എന്നേക്കുമായിയീ മണ്ണില്‍ നിന്നും

വര്‍ഗീയവിഷംചുരത്തുമാത്മാക്കളെ
വേണ്ടയീ ധരണിക്ക് ഭാരമായി
മതമല്ല മനുഷ്യനാകട്ടെ വലുതെന്ന്‍
ചൊല്ലുവാന്‍യഗ്നിയാകണമെനിക്ക്

ദൈവമുറങ്ങാത്ത ആലയങ്ങള്‍ക്കായി
രക്തം ചൊരിക്കും കോമരങ്ങളേ--
ഹൃദയമൊന്നു തുറക്കുവിന്‍
ദൈവമൊന്നു വസിക്കട്ടെയുള്ളില്‍

അന്നത്തിനായി കൈനീട്ടും കരങ്ങളെ
അന്തിക്ക് കൂട്ടിനായി വിളിക്കുന്നോനെ-
തെരുവിലലയും ചിത്തരോഗിക്ക്-
ബീജം വിളംബുന്നോനെ ചുട്ടെരിക്കണമീ-
 ഭൂവിലിനിയൊരവസരം നല്കിടാതെ

അരച്ചാണ്‍ വയറിനായി  മാറുകാട്ടും
 ഗണികയുടെയന്നത്തില്‍പങ്കുപറ്റും
 നപുംസകങ്ങളെചുട്ടെരിക്കണമീ-
 മണ്ണിലൊരുവേള അഗ്നിനാളമായി

കാനനത്തെ ഊഷരമാക്കുമധമനെ
ചുടുകാട്ടില്‍ തള്ളേണം പിന്നെ-
കാട്ടാറിന്‍ ശോഭ കവര്‍ന്നവനെ
കാട്ടിലുപേക്ഷിക്കണമനാഥനായി

പിറക്കണമീ ഭൂവിലഗ്നിയായിയെനിക്ക്---


മരുപ്പച്ച






അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ