2016, ഓഗസ്റ്റ് 14, ഞായറാഴ്‌ച

സ്വാതന്ത്ര്യദിനാശംസകള്‍

                       സ്വാതന്ത്ര്യദിനാശംസകള്‍ 
                       ***************************  

ഭാരതം വീണ്ടുമൊരു സ്വാതന്ത്ര്യദിനാഘോഷത്തിനായി കാതോര്‍ക്കുന്നു.
1947ഓഗസ്റ്റ്‌ മാസം പതിനാലാം തിയതി അര്‍ദ്ധരാത്രി നമ്മള്‍ സ്വാതന്ത്ര്യം
നേടുമ്പോള്‍ ഡല്‍ഹിയില്‍ അധികാരം കൈയാളുന്നത്തിന്‍റെയും അധികാരം
പങ്കുവയ്ക്കുന്നതിന്‍റെയും തിരക്കിലായിരുന്നു ഏവരും. അന്ന് രാത്രി
വളരെ സന്തോഷവാനായി രാഷ്ട്രത്തോട്‌  നെഹ്‌റു നല്‍കിയ സന്ദേശം
ഒരു സ്വപ്നമായി നിലനില്‍കുന്നു. ഈ സമയത്ത് ബംഗാളില്‍  പൊട്ടി
പുറപ്പെട്ട വര്‍ഗ്ഗീയ കലാപങ്ങളില്‍ മരിച്ചവരുടെ എണ്ണം ആയിരങ്ങള്‍ക്ക്
മുകളിലാണ്. അധികാരത്തിന്‍റെ ലഹരിയില്‍  മുങ്ങി ഡല്‍ഹി ജ്വലിക്കുമ്പോഴും ഭാരതത്തിന്‍റെ പലഭാഗത്തും ഉണ്ടായ ആഭ്യന്തര പ്രശ്നങ്ങളില്‍ ഇടപെടാനും ശാന്തി ശാന്തി എന്ന് വിളിച്ചു പറഞ്ഞു അവര്‍ക്കിടയിലൂടെ സഞ്ചരിച്ച ഒരു മനുഷ്യന്‍ ഉണ്ടായിരുന്നു ആ മനുഷ്യനെ ഈയൊരു നിമിഷത്തില്‍
 ഓര്‍ക്കുന്നത് നല്ലതായിരിക്കും എന്ന് തോന്നുന്നു.

                                              സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യ അഭിമുഖീകരിച്ച പ്രശ്നങ്ങള്‍ ഒട്ടനവധി ആയിരുന്നു,  അതില്‍ പ്രധാനം ഒറ്റപ്പെട്ട തുരുത്ത് പോലെ
അവശേഷിച്ച നാട്ടുരാജ്യങ്ങളെ യോജിപ്പിക്കുക എന്നത് ആയിരുന്നു. അത്തരം കാര്യങ്ങളില്‍ നെഹ്രു ഒരു പടി മുന്നില്‍ പോയി എന്നു പറയാം, ബംഗാളില്‍
പടര്‍ന്ന പട്ടിണി ആവാം നമ്മുടെ ഒന്നും രണ്ടും പഞ്ചവല്സര പദ്ധതികള്‍
കാര്‍ഷിക മേഘലക്ക് മുന്‍തൂക്കം കൊടുക്കാനും സ്വയം പര്യാപ്തത നേടാനും
സഹായിച്ചത്. കഴിഞ്ഞ നൂറ്റാണ്ടിന്‍റെ അന്ത്യത്തോടെ നമ്മുടെ പദ്ധതി വിഹിതത്തെക്കാളേറെ  സമ്പത്ത് നമ്മുടെ രാജ്യത്ത് അഴിമതിക്കാരും രാഷ്ട്രീയക്കാരുമായുള്ള അവിഹിതബന്ധം മൂലം നഷ്ടമായി.  വിദ്യാഭ്യാസ മേഖലയിലും രാഷ്ട്രീയ മേഖലയിലും ഭാരതത്തിന്‍റെ ആത്മാവ് തൊട്ടറിഞ്ഞ മാഹത്മജിയുടെ ആദര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്ന കാര്യത്തില്‍ നമ്മള്‍ ശരിക്കും പരാജയപ്പെട്ടില്ലേ, ഗാന്ധിജി വിഭാവനം ചെയ്ത അധികാര വികേന്ദ്രീകരണം നടപ്പിലാക്കാന്‍ നമ്മള്‍ വര്‍ഷങ്ങള്‍ പലത് കാത്തിരിക്കേണ്ടി വന്നു.
                                               
                                                     ജനുവരി 26 -1950- റിപ്പബ്ലിക് ആയ ഇന്ത്യ, ഭരണഘടന വിഭാവനം ചെയ്ത സമത്വവും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനങ്ങളുടെ ഉന്നതിയും എത്ര കണ്ട് നേടി. ഏഴ് പതിറ്റാണ്ട് കഴിഞ്ഞിട്ടും  ഏകീകൃത സിവില്‍കോട് ചര്‍ച്ചകള്‍ മാത്രമായി ഒതുങ്ങുന്നു . വികസനം എന്നും സമ്പന്നന്‍റെ കീശ വീര്‍പ്പിക്കാനുള്ള  ഒരു ഉപാധിയായി മാറുന്നു. സ്വതന്ത്ര്യാനന്തരം ഒരു കാര്‍നിര്‍മ്മാണ ശാല ആരംഭിക്കാനുള്ള നെഹ്രു വിന്‍റെ തീരുമാനത്തെ എതിര്‍ത്ത ഗാന്ധിജി അന്നത്തെ സാഹചര്യത്തില്‍ ഭാരതീയന് ആവശ്യം സൈക്കിള്‍ നിര്‍മ്മാണ ശാല ആണെന്നും വികസനം എന്നാല്‍ ഏറ്റവും താഴെക്കിടയിലുള്ള വരുടെ ഉന്നതിയാണെന്നും  വിവരിച്ചു, പാവപ്പെട്ടവന്‍റെ
ഉയച്ചയില്ലാത്ത ഏത് രാജ്യമാണ് വളര്‍ച്ച നേടി എന്ന് പറയാന്‍ സാധിക്കുക.
പുതിയ ഒരു സ്വാതന്ത്ര്യപുലരിയില്‍ നല്ല ഒരു നാളെക്കായി കൈകോര്‍ക്കാം
പാവപ്പെട്ടവനുവേണ്ടി വസ്ത്രം പോലും ഉപേക്ഷിച്ച  ആ മഹാത്മാവിനെ ഓര്‍ക്കാം ----നമുക്ക് വേണ്ടി  ചോര ചിന്തിയ എല്ലാ രക്തസാക്ഷികളെയും ഓര്‍ക്കാം----.


                                               
                                         


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ