2016, ഓഗസ്റ്റ് 16, ചൊവ്വാഴ്ച

മറവി

                      മറവി
                     ******
മരണം പോലും മറന്നു ജീവിക്കുന്നീ
മണ്ണില്‍മനുജന്‍ ജീവിതമെന്തന്നറിയാതെ
മറന്നുവെന്ന്നടിക്കുന്നവരും
മറക്കുവാന്‍ ശ്രമിക്കുന്നവരുമേറെ

മറവിയുടെയഴുക്കുചാലില്‍
കളയുന്നുജന്മംനല്കിയവരെയും
കൂടെപ്പിറപ്പുകളെയും-
ഒരുനാള്‍ഞാനുമീചാലില്‍
നിപതിക്കുമെന്നറിയാതെ

മറവിയെ പഴിചാരിയപരനെ
വിധിക്കാന്‍വെമ്പുന്നകൂട്ടര്‍
തമസ്സിനെമാത്രംപുല്‍കുന്നു

മറവിയുടെയാഴങ്ങളില്‍
പതിച്ചയോരോജീവിതവും
തുഴയില്ലാത്ത വള്ളംപോല്‍
ലക്ഷ്യമില്ലാതലയുന്നു

പക്ഷിയില്ലാത്ത കുലായംപോല്‍
ഉര്‍വ്വരമല്ലാത്ത മണ്ണ് പോല്‍
മറവിയിലാണ്ട ജീവിതങ്ങള്‍

കയ്പ്പുകള്‍ നീക്കുവാന്‍
നിണം പുരണ്ടകാഴ്ചകള്‍
മറക്കുവാന്‍ മറവിയൊര-
അനുഗ്രഹമായീടുന്നുയീ-
ഉലകില്‍ചിലനെരമെങ്കിലും---

മരുപ്പച്ച


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ