2016, ഓഗസ്റ്റ് 2, ചൊവ്വാഴ്ച

കര്‍ഷകന്‍

              കര്‍ഷകന്‍
             ************
ശലഭം പൂവിനെപ്പുണരുന്നപോല്‍
മണ്ണിനെപ്പുണരുന്നവന്‍ കര്‍ഷകന്‍
ചോരയുംനീരും മണ്ണിലൊഴുക്കി
ഭൂമിയെ സ്നേഹിക്കുന്നിവന്‍

സ്വയമേവ പശി മറന്നപരന്‍റെ
വിശപ്പകറ്റാന്‍ വീര്‍പ്പുമുട്ടുന്നു
ദാഹിക്കും ഭൂമിയെ തെളിനീരിനാല്‍
ഉര്‍വരമാക്കുവാന്‍ വലയുന്നവന്‍

മഴയും കാറ്റും നെഞ്ചിലേറ്റി
പ്രകൃതിതന്‍ ഭാവമറിരിഞ്ഞിടുന്നു
പ്രകൃതിതന്‍ വക്ഷത്തില്‍ ചാരി
 അപരനായി ജീവിതം ഹോമിച്ചിടുന്നു

എങ്ങോ മുളക്കുന്ന വിത്തുകള്‍ക്കായി
മനസിലൊരുക്കുന്നു തടയണകള്‍
എങ്ങോ വിരിയുന്ന പൂക്കള്‍ക്കൊപ്പം
മനസ്സില്‍ വിരിയുന്നു വസന്തകാലം

മണ്ണില്‍വിതറുംവിത്തുകള്‍ക്കായി
മനസ്സിലൊരുക്കുന്നുനീരുറവ
മുളപൊട്ടുവോളംകാത്തിടുന്നു
പേറ്റുനോവ്‌പേറുംസീമന്തിനിപോല്‍

ഇന്നില്ലയാരുമേ കയ്യാലെ-
മണ്ണിനെത്തഴുകുവാന്‍
വേണ്ടയാര്‍ക്കുമേ
മണ്ണിന്ടെ ഗന്ധവും ചാരവും

എങ്ങോ മുഴങ്ങുന്നു വറുതിതന്‍രോദനം
 കൂട്ട മൃത്യവിന്‍ കാഹളംപോല്‍









അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ