അടര്‍ന്നുവീഴുന്നൊരു കുസുമംപോല്‍
നീയെന്നില്‍നിന്നകലുമെന്നറിയുന്നു ഞാന്‍
മെനയുന്നു കനവുകള്‍ പല വര്‍ണ്ണങ്ങളില്‍
തിമിര്‍ത്തു പെയ്യുംപേമാരിയിലാണ്ടുപോകാതെ
വിരഹത്തിന്‍ വേദന കാണുന്നുയെന്‍ ഹൃത്തില്‍
അണയുവാന്‍ വെമ്പും ചെരാതുപോലെയെന്‍ മരണവും
ഏകാന്തയാത്ര കഴിയില്ലയെന്നാല്‍യീ ഭൂവില്‍
മൂടുന്നുവിഷാദമെന്‍ഹൃദയതല്പത്തിലെന്നും
സൗരഭ്യംപരത്തട്ടെയെന്നുംനിന്‍ വശ്യമാമോര്‍മ്മകള്‍
വാടാമലരുപോലെന്‍ മാനസകോവിലില്‍
പീതപുഷ്പങ്ങളാല്‍ മൂടിയ മഞ്ചകമെന്നും
അനുധാവനംചെയ്യുന്നുയെന്നോര്‍മ്മയില്‍
നിന്‍ സ്മരണകളൊരുക്കുന്നുതാജ്മഹലെന്‍മനസ്സില്‍
വെണ്ണക്കല്ലുപോല്‍ തിളങ്ങുന്നുമെനഞ്ഞോരോ സ്വപ്നവും
വിണ്ണില്‍ ജ്വലിക്കുമോരോനക്ഷത്രങ്ങള്‍ പോല്‍
എന്നില്‍ നിറയുന്നു നിന്നോര്‍മ്മകളെന്നും
ചൊല്ലുവാനേറെയുണ്ടെങ്കിലും
ചൊല്ലുവാന്‍കഴിഞ്ഞില്ലയൊന്നുമേ
കേള്‍ക്കണമെന്ന്നിനച്ച് ചൊല്ലിയതെല്ലാമേ
കേള്‍ക്കാതിരിക്കാനായി മറഞ്ഞുപോയില്ലേ
നമ്മളൊന്നായി കണ്ട പൗര്‍ണ്ണമി രാവുകളും
പാതയോരങ്ങളില്‍പൂത്തുലഞ്ഞ ലില്ലിയും
നീഹാരകണികയണിഞ്ഞ പുല്കൊടിയും
വിരഹവേദനയിലലിഞ്ഞു ചേര്‍ന്നോ--.
മരുപ്പച്ച
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ