അത്യാവശ്യം,ആവശ്യം, അനാവശ്യം, മൂന്ന് ഘടകങ്ങള്‍ മനുഷ്യമനസ്സിനെ
എപ്പോഴും ചഞ്ചലപ്പെടുത്തും, അത്യാവശ്യകാര്യങ്ങള്‍ നിറവേറ്റപ്പെട്ടാല്‍
പിന്നെ അവശ്യകാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും, ചിലര്‍ അതുകഴിഞ്ഞാല്‍,
പിന്നെ അനാവശ്യമായി തന്‍റെ ഇംഗിതത്തിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങും.ആര്‍ത്തിയിലേയ്ക്കും അത്യഗ്രഹത്തിലേക്കും മനുഷ്യനെ നയിക്കുന്നത് മൂന്നാമത്തെ ഘടകമാണ്. വെള്ളം കുടിക്കാന്‍ അരുവിക്കടുത്ത് എത്തുന്ന പക്ഷികളോ മാന്‍പേടയോ ഒരിക്കലും വെള്ളത്തില്‍ ഇറങ്ങാറില്ല, അരുവിയുടെ കരയില്‍ നിന്ന് സാവധാനം അതിന് ആവശ്യമായ വെള്ളം കുടിക്കും, ആവശ്യം നിറവേറ്റാന്‍ വെള്ളത്തില്‍ ഇറങ്ങേണ്ട കാര്യമില്ല, അത് കലക്കേണ്ട ആവശ്യവുമില്ല. മനുഷ്യന്‍ അങ്ങനെയാണോ? പ്രകൃതി വിഭവങ്ങള്‍ ഉപയോഗിക്കേണ്ടത് എങ്ങനെയെന്ന്‍ പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കുമുള്ള വിവേകം പോലും മനുഷ്യന് ഇല്ലാതെ പോയോ ?
മരുപ്പച്ച
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ