ദൂരങ്ങള്‍ നമ്മെ ദൂരത്താക്കിയൊരു സമയം
ചിന്തക്ക് കൂട്ടായി ഞാനും നീയും
അടുത്തിരിക്കുവാന്‍ കൊതിച്ചു പലവട്ടം
അന്നകലങ്ങളിലായിരുന്നു നമ്മള്‍
മൊഴിയൊന്നു കേള്‍ക്കുവാന്‍ കൊതിച്ചു
സ്വപ്നങ്ങള്‍ പലതും നെയ്തുണ്ടാക്കി
നിലാവില്‍ പടുത്തോരോ കിനാക്കളും
കൊഴിഞ്ഞുവല്ലോ ഞാനറിയാതെ
മറക്കുവാന്‍ ശ്രമിച്ചു പലവട്ടമെന്നിട്ടും
വളര്‍ന്നുവല്ലോ സ്വപ്‌നങ്ങള്‍ നീലിമയില്‍
തളരുന്ന മനസ്സിന് കൂട്ടായി കിനാവില്‍
നീ തന്നയോരോ ദര്‍ശനവും
നിന്‍ വിരളാലെയിന്നു മെനയുന്നു
കാവ്യങ്ങള്‍ സത്യമോ മിഥ്യയോയെന്നറിയാതെ
കാണുന്നു നിന്‍ മുഖമിന്നു വരം ലഭിച്ചോരു
പഥിതന്‍ പോല്‍ കാണും കിനാക്കളിലെല്ലാം
മാറുന്നു ജന്മങ്ങള്‍ പ്രണയ സാഫല്യമോടെ
തുടിക്കുന്നയോരോ പരല്‍മീനുപോലെ
കാണുന്നു സകലത്തിലും നിന്‍ സാമീപ്യം
സൂര്യകിരണംപതിച്ചപുല്‍ക്കൊടിപോല്‍
ഇന്നെന്‍മുന്നിലണഞ്ഞപ്പോള്‍
ചൊല്ലുവാന്‍ കഴിയുന്നില്ലയൊന്നുമേ
സാകൂതം നോക്കി നില്‍ക്കുന്നു നിന്നെ
എന്നരികിലണഞ്ഞ ശലഭം പോല്‍---
മരുപ്പച്ച
മാറുന്നു ജന്മങ്ങള്‍ പ്രണയ സാഫല്യമോടെ
തുടിക്കുന്നയോരോ പരല്‍മീനുപോലെ
കാണുന്നു സകലത്തിലും നിന്‍ സാമീപ്യം
സൂര്യകിരണംപതിച്ചപുല്‍ക്കൊടിപോല്‍
ഇന്നെന്‍മുന്നിലണഞ്ഞപ്പോള്‍
ചൊല്ലുവാന്‍ കഴിയുന്നില്ലയൊന്നുമേ
സാകൂതം നോക്കി നില്‍ക്കുന്നു നിന്നെ
എന്നരികിലണഞ്ഞ ശലഭം പോല്‍---
മരുപ്പച്ച
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ