2016, ഡിസംബർ 20, ചൊവ്വാഴ്ച

നിലാവിലെ പ്രണയം


എനിക്ക് നിന്നോടും നിനക്ക് എന്നോടുമുള്ള
പ്രണയം അനശ്വരവും സര്‍ഗാത്മകവുമാണെങ്കില്‍
നമ്മുടെ പാദം സ്പര്‍ശിക്കുന്ന മണ്ണ്‍
കോരിത്തരിക്കും നമ്മള്‍ നടക്കുന്ന
വഴിയിലെ പുമരങ്ങള്‍ പൂപൊഴിക്കും
നമ്മെ കാണുംപക്ഷികള്‍ സംഗീതമുതിര്‍ക്കും
ഇളം തെന്നല്‍ നമ്മെ തഴുകും .പകല്‍ നമ്മെ
പുണരുന്ന അരുണകിരണങ്ങള്‍ക്ക്
ചാരുതയേറും, രാത്രിയുടെ യാമങ്ങളില്‍
പൂര്‍ണേന്ദു നമുക്കായി നിലാവ്  പരത്തും
അങ്ങനെ  പ്രകൃതി നമുക്കായി ഒരുങ്ങും
മനോഹരിയായി പുഷ്പിണിയായി-

മരുപ്പച്ച



2016, ഡിസംബർ 19, തിങ്കളാഴ്‌ച

അഭിനയം

കാശില്ലേലും കൗശലമറിയണം
 അറിവില്ലെലും അഭിനയമറിയണം
കനിവില്ലേലും കാമിനിയാകണം
കുട്ടിയില്ലേലും കൂടെ പട്ടിയുണ്ടാവണം
തകര്‍ക്കുന്നങ്ങനെ ന്യൂ ജെനേറെഷന്‍

മരുപ്പച്ച

2016, ഡിസംബർ 18, ഞായറാഴ്‌ച

പ്രണയം

മരുഭൂമിയില്‍
കള്ളിമുള്‍ച്ചെടികള്‍
വളരുന്ന കാലത്തോളം
ആ കള്ളിമുള്‍ച്ചെടികള്‍
പൂക്കുന്നപോലെ
നിന്നോടുള്ള പ്രണയം
 എന്നിലുണ്ടാകും-

മരുപ്പച്ച




2016, ഡിസംബർ 16, വെള്ളിയാഴ്‌ച

രാഷ്ട്രപിതാവ്

അച്ഛനെകൊന്നിട്ട്
അമ്മക്ക് രക്ഷകനെ
തേടുന്നപോലുരുകൂട്ടര്‍
രാഷ്ട്രപിതാവിനെ കൊന്നിട്ട്
ദേശസ്നേഹം കാട്ടുന്നു--

മരുപ്പച്ച

മനിഷത്വം

സാഗര സമ്പര്‍ക്കമേറ്റ
പൂഴിക്ക് പോലുമുപ്പുരസം
മനുഷ്യസാമീപ്യമേറ്റിട്ടും
മനുഷ്യത്വമില്ലാത്ത
മനുജര്‍ ശപിക്കപ്പെട്ടതോ

മരുപ്പച്ച

2016, ഡിസംബർ 13, ചൊവ്വാഴ്ച

സുന്ദരമായ ഹൃദയങ്ങള്‍

                                  സുന്ദരമായ ഹൃദയങ്ങള്‍
                                 ***************************

പച്ചപ്പ്‌ നിറഞ്ഞ കുന്നുകള്‍ എല്ലാമനുഷ്യരേയും ഒരു നിമിഷമെങ്കിലും
എല്ലാം മറന്ന് നോക്കി നില്‍ക്കാന്‍ പ്രേരിപ്പിക്കും അത്ര മനോഹരമാണ്
ആ കാഴ്ച. പച്ചപ്പ്‌ ഉള്ള പ്രദേശങ്ങളില്‍ ജീവന്‍റെ തുടിപ്പുകള്‍ സര്‍വ്വസാധാരണയാണല്ലോ. അതിന് വിപരീതമായി നില കൊള്ളുന്ന
ചില പച്ചപ്പ്‌ ഇല്ലാത്ത കുന്നുകള്‍ കാണുമ്പോള്‍ ചിലപ്പോള്‍ ഉയരം കൊണ്ടോ അതിന്‍റെ വലിപ്പം കൊണ്ടോ മാത്രം നമ്മള്‍ നോക്കാറുണ്ട്, സൂര്യന്‍റെ
ചൂടും പിന്നെ മാറി വരുന്ന കാലാവസ്ഥാവ്യതിയാനങ്ങള്‍ എല്ലാം സഹിച്ച്
തന്നെയൊന്നു പുതക്കാന്‍ ഒരു പച്ചപ്പ്‌ പോലും ഇല്ലല്ലോയെന്നോര്‍ത്തു
നില്‍ക്കുന്ന കുന്നുകള്‍------അത്തരം  ചില കുന്നുകളിലായിരിക്കും ദൈവം പല
   വിലപ്പെട്ട അഭ്രപാളികളും രത്നങ്ങളും വൈഡൂര്യവും
 ഒളിപ്പിച്ചിരിക്കുന്നത്, അതുപോലെയാണ് പല മനുഷ്യജന്മങ്ങളും കാഴ്ചക്ക് ഭംഗിയോ,പെട്ടെന്ന്  ആരെയും ആകര്‍ഷിക്കാന്‍ കഴിയാത്തവരും
ജീവിതത്തിലെ എല്ലാ കയ്പേറിയ പ്രശ്നങ്ങളും സഹിച്ച് വേറിട്ട വ്യക്തിത്വമായി പരാതിയോ പരിഭവമോ ഇല്ലാതെ ജീവിച്ചു കടന്നുപോകുന്നവര്‍ അവരുടെ ഹൃദയ മനോഹാരിത എത്രയോ ശ്രേഷ്ഠമാണ്--അത്തരം ജീവിതങ്ങള്‍ അവര്‍ണ്ണനീയമല്ലേ.----

മരുപ്പച്ച



2016, ഡിസംബർ 7, ബുധനാഴ്‌ച

പുതു ക്രിസ്തുമസ്സ്

    പുതു ക്രിസ്തുമസ്സ്
  **********************
ഹൃദയത്തില്‍ ജനിക്കാത്ത
 ക്രിസ്തുവിനായൊരുക്കുന്നു
 പുല്ക്കൂടുകള്‍ ഭൂവില്‍
നിസ്വനായിമന്നില്‍പ്പിറന്നവനായി
 തീര്‍ക്കുന്നു
ആകാശഗോപുരങ്ങള്‍

അകമേതെളിയാത്ത  വിളക്കിനായി
പുറമേദീപം തെളിക്കുന്നവര്‍
വഴികാട്ടിയാകേണ്ട താരാഗണങ്ങള്‍
വഴിതെറ്റിയകലുന്നു തമസ്സിനാലെ

അപരനായ് ക്രൂശിലേറേണ്ടവര്‍
അപരനെ ക്രൂശില്‍ തറച്ചിടുന്നു
മരക്കുരിശ്ശേറി മരിച്ചവനായി
തീര്‍ക്കുന്നു മനുജര്‍ പൊന്‍കുരിശുകള്‍

കാരുണ്യമേറും അമ്മയാലെ
കാനായില്‍ നിറഞ്ഞവീഞ്ഞിനായി
 പുതുലഹരികള്‍ നിറക്കുന്നവര്‍-
മെനയുന്നു പുതുവാക്യങ്ങള്‍

കരുണയില്ലാ കരോളുകള്‍
നിറയുന്നു ഭൂവിലെങ്ങും
മറയാക്കുന്നു ക്രിസ്തുമസും
അലറുന്ന ലഹരിക്കായി

വിശപ്പിന്‍ രോദനം കേള്‍ക്കാത്ത മര്‍ത്യര്‍
മുറിക്കുന്നു കേക്കുകള്‍ ആഢ്യത്വമായി
നിറയാത്ത വയറിനായിയേകുന്നുയിവര്‍
വീണ്ടുമൊരു ക്രിസ്തുമസ്സാശംസകള്‍----


മരുപ്പച്ച








2016, ഡിസംബർ 2, വെള്ളിയാഴ്‌ച

കാത്തിരുന്ന പ്രണയം

      കാത്തിരുന്ന പ്രണയം
     ***********************

ആല്‍കെമിയായിയലഞ്ഞു ഞാന്‍
നിന്നെ കാണുവോളമീയുലകില്‍
പുല്ലിലും പൂവിലും അടര്‍ന്നയോരോ
മഴത്തുള്ളിയിലും കണ്ടു ഞാന്‍
നിന്‍ ഹൃദയസ്പന്ദനങ്ങള്‍

ഒഴുകുന്ന കാട്ടാറിലെങ്ങോയറിഞ്ഞു
നിന്‍ ചിലമ്പൊലികല്‍
ചലിക്കുന്നയോരോ ശിഖരത്തിലും
കണ്ടു ഞാന്‍ നിന്‍ സംഗീതം

എന്‍ തൂലികയിലെങ്ങും പതിഞ്ഞു
നിന്‍  തരളമാം കരസ്പര്‍ശം
വരികളിലെങ്ങും മുഴങ്ങി
പ്രണയാര്‍ദ്രമാം നിഴലുകള്‍

നീലവിഹായസിലലയും ഇണപ്പക്ഷി
പോലെന്നും പറന്നുല്ലസിക്കാന്‍
അതിരില്ലാത്തമോദത്താല്‍
കൊതിച്ചു പല നാളുകള്‍

രൂപമില്ലാത്ത നിന്നാത്മാവിനോടു
സംവദിച്ചു പല നാള്‍ ഞാന്‍
ഹൃദയതല്പത്തിലൊരുക്കി
നിനക്കായൊരു ഗേഹം

കപോതം പോല്‍ നിഷ്കളങ്കമാം
നിന്‍ കപോലങ്ങളിലോഴുകും
അശ്രുപുഷ്പങ്ങള്‍ തുടക്കുവാന്‍
വെമ്പുന്നുയെന്നുമെന്നുള്ളം
ആര്‍ദ്രമാം പ്രണയമോടെ---

മരുപ്പച്ച












2016, നവംബർ 30, ബുധനാഴ്‌ച

മനുഷ്യന്‍

                               മനുഷ്യന്‍    
                            *************          

പഞ്ചനക്ഷത്രഹോട്ടലില്‍ പരവതാനിയില്‍ കാലൂന്നി
വെള്ളിക്കരണ്ടിയാലെ നീ ആഹാരം കഴിക്കുമ്പോള്‍
 ഭാഗ്യവാന്‍ ആണെന്ന് കരുതിയെങ്കില്‍ അല്ല
നീ ആഹാരത്തിന് മുന്നിലിരിക്കുമ്പോള്‍ ഒരു നേരത്തെ
അന്നത്തിന് വകയില്ലാത്തവനെക്കുറിച്ച് നീ ഓര്‍ക്കാറുണ്ടോ
എങ്കില്‍ നീയാണ് ഭാഗ്യവാന്‍. പട്ടുമെത്തയില്‍ നീ
കിടക്കുമ്പോള്‍  വിചാരിച്ചിരിക്കാം നീയാണ് നല്ല
 മനുഷ്യനെന്ന്, നിനക്കാണ് നല്ല ഉറക്കമെന്ന്, അല്ല,
 ഉറങ്ങാന്‍ കിടക്കുമ്പോള്‍ തെരുവില്‍ കഴിയുന്നവനെ
കുറിച്ച് നീ ചിന്തിക്കാറുണ്ടോ  അവരെയോര്‍ത്ത് നിന്‍റെ
നെഞ്ച് ഒരു നിമിഷമെങ്കിലും പിടയാറുണ്ടോ എങ്കില്‍
നീയാണ് യഥാര്‍ത്ഥ മനുഷ്യന്‍---സമ്പാദിക്കുന്നവനോ
വെട്ടിപ്പിടിക്കുന്നവനോ അല്ല, അപരന്‍റെ കണ്ണുനീരില്‍
പങ്കുചേരുന്നവനാണ് മനുഷ്യന്‍---

മരുപ്പച്ച


2016, നവംബർ 29, ചൊവ്വാഴ്ച

മരുഭൂമിയിലെ പ്രണയം

                    മരുഭൂമിയിലെ പ്രണയം 
                   *****************************
നല്ല പ്രണയങ്ങള്‍ മരുഭൂമിയിലെ കള്ളിമുള്‍ച്ചെടിപോലെയാണ്
വരണ്ട മരുഭൂമിയില്‍ എപ്പോഴെങ്കിലും കിട്ടുന്ന മഴയില്‍
തഴക്കുന്ന മുള്‍ച്ചെടികള്‍ക്ക് എത്ര കാലം വേണേലും നനവ്‌
സംഭരിച്ച് എത്ര ചൂടിനേയും അതിജീവിക്കാന്‍ കഴിയും
അതുപോലെയാണ് ചില പ്രണയ സ്പര്‍ശനങ്ങള്‍,
പ്രണയത്തില്‍ നിന്ന് കിട്ടുന്ന ഊര്‍ജത്തിന് എത്ര നിരാശനിറഞ്ഞ
മനസ്സിനെയും  ഈര്‍പ്പമുള്ളതാക്കാന്‍ കഴിയും, പ്രണയം
നിലനില്‍ക്കും കാലത്തോളം തളരാതെ തകരാതെ---
പ്രതീക്ഷകളുമായി മുന്നോട്ട് പോകാന്‍-
ഇലകൊഴിയാമരങ്ങളെ പോലെ
എന്നും നിലനില്‍ക്കാന്‍----


മരുപ്പച്ച

2016, നവംബർ 28, തിങ്കളാഴ്‌ച

തകരുന്ന നീതിബോധം

         തകരുന്ന നീതിബോധം
        *************************    

വിപ്ലവത്തിന്‍ പേരിലധികാരത്തിലേറിയവര്‍
വിപ്ലവകാരികളെ കൊന്നൊടുക്കുന്നു
അകലത്തെ നേതാവിന് ജയ്‌ വിളിക്കുന്നോര്‍
അരികില്‍ക്കാണും സഖാവിനെയറിയുന്നില്ല

മതവാദികള്‍ വിലസുന്നുയിവിടെ
നോക്കുകുത്തിയാകുന്നു നിയമങ്ങള്‍
മെനയുന്നു നിയമങ്ങളാര്‍ക്കോവേണ്ടി
കുരുങ്ങുന്നു നിസ്വന്‍റെ കൈകാലുകളില്‍

അരങ്ങുതകര്‍ക്കുന്നു തത്വശാസ്ത്രങ്ങള്‍
വയറുനിറക്കാത്ത പാഴ്വാക്കുകളായി
ഒട്ടിയവയറിനായിയൊച്ചവക്കുവാന്‍
നേരമില്ലയാര്‍ക്കുമേഭൂമിയില്‍

മാനവികതയില്ലാത്ത മനുജരിന്നു
മണ്ണടക്കി വാഴുമ്പോള്‍
മണ്ണിനവശികള്‍ മണ്ണില്ലാതലയുന്നു

മണിമന്ദിരങ്ങള്‍ പണിയുവാനായി
തെരുവിലെറിയപ്പെട്ടവര്‍ തെരുവിന്‍
മക്കളായി മുദ്രകുത്തീടുന്നു

കാലമാണ്  വൈദ്യന്‍ കാലമാണ്സത്യം
ഇന്ന് ചെയ്യുംവിനകളെല്ലാം
നാളെത്തിരിഞ്ഞു പല്ലിളിക്കുമ്പോള്‍
അറിയാതെ ചെയ്ത തിന്മകള്‍
തകര്‍ത്തിടുമൊരു നീതിശാസ്ത്രത്തെ

മരുപ്പച്ച






2016, നവംബർ 26, ശനിയാഴ്‌ച

പൌലോ കൊയ്‌ലോ----ചെകുത്താനും ഒരു പെണ്‍കിടാവും

       പൌലോ കൊയ്‌ലോ----ചെകുത്താനും ഒരു പെണ്‍കിടാവും
      ***************************************************************            

ഈ ലോകത്ത് നന്മയാണോ തിന്മയാണോ ആദ്യം വന്നത് നന്മക്കാണോ തിന്മാക്കാണോ കൂടുതല്‍ സ്വാധീനം, എന്നും മനുഷ്യന്‍റെ മനസ്സിനെ ആകുലപ്പെടുത്തിയ രണ്ട് ചിന്തകളാണ്. ഒരു കഥയെഴുതുമ്പോള്‍ വായനക്കാരനെ ചിന്തയുടെ ഉയരങ്ങളിലേക്ക് കൊണ്ടുപോകുക എന്നത് പൌലോകൊയ്‌ലോയുടെ ഒരു അനുഗ്രഹീതകഴിവാണ്. അതുകൊണ്ടാകും പൌലോയുടെ എഴുത്തുകളെ ദാര്‍ശനീകമായ ചിന്തകള്‍ എന്നൊക്കെ വിശേഷിപ്പിക്കുന്നത്.ഇരുനൂറ്റിയെന്‍പത്തിയൊന്ന് പേര്‍ മാത്രമുള്ള വിസ്കോസ് എന്ന ഗ്രാമം പശ്ചാത്തലമാക്കി കഥ പറയുമ്പോള്‍ ശരിക്കും ഒരു മനുഷ്യന്‍റെ മനസ്സിന്‍റെ കഥയാണ്‌ പൗലോ പറയുന്നത്. തന്‍റെ ഗ്രാമത്തിന്‍റെ കാവല്‍ക്കാരിയെപ്പോലെയെന്നും വീടിന്‍റെ ഉമ്മറത്തിരുന്നു പുറത്തേക്ക് നോക്കിയിരിക്കുന്ന  വിധവയായ ബര്‍ത്ത് മുത്തശിയില്‍ കഥതുടങ്ങുന്നു.

                                                                    അന്‍പത് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു അപരിചിതന്‍ ആ ഗ്രാമത്തില്‍ കടന്നുവരുന്നു , വര്‍ഷങ്ങളായി പുറത്തേക്ക് കണ്ണും നട്ടിരുന്ന ബര്‍ത്ത് മുത്തശ്ശിക്ക് അയാളുടെ വരവില്‍ ചില പന്തികേട് തോന്നുന്നു സൂക്ഷ്മമായി അയാളെ വീക്ഷിക്കുന്ന ബര്‍ത്ത് മുത്തശ്ശിക്ക് ഒരു കാര്യം മനസ്സിലായി അയാളോടൊപ്പം ഒരു ചെകുത്താനുമുണ്ട്. പെട്ടെന്ന് കാലാവസ്ഥക്ക് ഉണ്ടാകുന്ന മാറ്റം മുത്തശ്ശിയുടെ മനസ്സിനെ വല്ലാതെയുലക്കുന്നു.അപരിചിതന്‍ നേരെ പോയത് ആ ഗ്രാമത്തില്‍ ഉള്ള ഒരു ഹോട്ടലിലേക്കാണ്, അതെ ഹോട്ടലിലെ ജീവനക്കാരിയാണ് ഈ കഥയിലെ മുഖ്യകഥാപാത്രം ഷാന്‍റെല്‍  എന്ന സുന്ദരിയായ പെണ്‍കുട്ടി. ഹോട്ടലില്‍ ഒരപരിചിതന്‍ താമസമാക്കിയെന്ന വിവരം ആ നാട്ടില്‍ കാട്ടുതീ പോലെ പടര്‍ന്നു. ആ നാട്ടിലെത്തിയ അപരിചിതന്‍ നേരെ പോയത് ആ ഗ്രാമത്തിലെ കിഴക്കേ ഓരം ചേര്‍ന്ന് കിടക്കുന്ന മലയിലേക്കാണ്. ആരും തന്നെ ശ്രദ്ധിക്കുന്നില്ല എന്ന് ഉറപ്പാക്കിയശേഷം തന്‍റെ കയ്യില്‍  കരുതിയിരുന്ന സ്വര്‍ണ്ണക്കട്ടികള്‍ ആ മലയില്‍ കുഴിച്ചിട്ടശേഷം മടങ്ങുന്നു. മടക്കയാത്രയില്‍ കണ്ടുമുട്ടുന്ന ഷാന്‍റെലുമായി പരിച്ചപ്പെടുന്ന അപരിചിതന്‍   താന്‍ കുഴിച്ചിട്ട സ്വര്‍ണ്ണക്കട്ടികള്‍ കാണിച്ചു കൊടുക്കുന്നു. പ്രലോഭനങ്ങളിലൂടെ ആരെയും തെറ്റ് ചെയ്യിക്കാന്‍ കഴിയുമെന്നും അതാണ് തന്‍റെ ലക്ഷ്യമെന്നും വിവരിക്കുന്നു. വരുന്ന ഏഴ് ദിവസത്തിനുള്ളില്‍ ഗ്രാമത്തിലെ ഒരാളെ കൊല്ലുകയാണെങ്കില്‍ താന്‍ കുഴിച്ചിട്ട
സ്വര്‍ണ്ണക്കട്ടികള്‍ ഈ ഗ്രാമവാസികള്‍ക്കുള്ളതാകുമെന്നും ഇനിയുള്ള കാലം അധ്വാനിക്കാതെ സുഭിക്ഷമായി ജീവിക്കാമെന്നും വാഗ്ദാനം ചെയ്യുന്നു.


                                                               തികച്ചും നടുക്കവും പ്രതിസന്ധിയും അനുഭവിക്കുന്ന ഒരു മനുഷ്യന്‍റെ വികാരം ഷാന്‍റെല്‍ എന്ന പെണ്‍കുട്ടിയിലൂടെ
പൌലോകൊയ്‌ലോ മനോഹരമായി തുറന്ന് കാട്ടുന്നു. എത്ര സ്നേഹബന്ധത്തില്‍  കഴിയുന്ന മനുഷ്യരും സ്വാര്‍ത്ഥതാല്പര്യത്തിനായി തന്‍റെ കൂടപ്പിറപ്പിനെപ്പോലും തള്ളിക്കളയുന്ന ഒരു കാലഘട്ടത്തെയോ അല്ലെങ്കില്‍ മനുഷ്യമനസ്സുകളെയോ വിവരിക്കുന്നതില്‍ പൌലോ കൊയ്‌ലോ വിജയിച്ചു.
തകര്‍ന്നു കിടന്നിരുന്ന വിസ്കോസ് നഗരം, ഇന്ന് കാണുന്ന ഒരു മനോഹരനഗരമാക്കി മാറ്റിയതിന് പിന്നില്‍ ഉള്ള ഒരു ചെറുകഥയും പുണ്യവാളനായ സാവിന്‍ വഴിയായി ആഹാബ് എന്ന മനുഷ്യന്‍റെ ജീവിത്തിലുണ്ടായ  മാറ്റവും അനുവാചകര്‍ക്ക് ജിജ്ഞാസ കൂട്ടുന്നു. സ്വര്‍ണ്ണം സ്വന്തമാകുന്നതോടെ തന്‍റെ നാട്ടില്‍ വരാന്‍ പോകുന്ന മാറ്റവും, ഭൗതികമായ ചിന്തകളും ഷാന്‍റെല്‍ എന്ന പെണ്‍കുട്ടിയെ പുതിയ ലോകത്തിലെത്തിച്ചു. തന്നില്‍ മാത്രം ഒതുങ്ങി നിന്ന രഹസ്യം വിസ്കോസ് എന്ന ഗ്രാമത്തിലെ മുഴുവന്‍ പേരെയും അറിയിക്കുന്നതോടെ കഥ പുതിയ തലത്തിലേക്ക് പോകുന്നു. ഇന്നലെ വരെയുള്ള തന്‍റെ ജീവിതവും വരാന്‍ പോകുന്ന തന്‍റെ ജീവിതവും ചേര്‍ത്ത് പുതിയ സ്വപ്നങ്ങള്‍ നെയത് ഉറക്കം പോലും നഷ്ടപ്പെടുന്നഷാന്‍റെല്‍ എന്ന പെണ്‍കുട്ടിയുടെ മനസ്സിന്‍റെ ഭാവങ്ങള്‍ മനോഹരമായി പൗലോ കൊയ്‌ലോ ഈ കഥയിലൂടെ തുറന്ന് കാട്ടുന്നു.

                                                           ഓരോ മനുഷ്യനും അവര്‍ ആയിരിക്കുന്ന അവസ്ഥയില്‍ എത്തിച്ചേര്‍ന്നതിന് ചില പ്രത്യക സാഹചര്യങ്ങളുണ്ടാകാം, അതുപോലെ, തന്‍റെ കഴിഞ്ഞ ജീവിത സാഹചര്യങ്ങളുടെ ഓര്‍മ്മച്ചെപ്പ് തുറക്കുന്നു അപരിചിതന്‍.  ഒരു ആയുധകമ്പനിയുടെ നടത്തിപ്പ്കാരനായിരുന്ന താന്‍ ഒത്തിരി പണം സമ്പാദിച്ച് ഈ ലോകത്തിന്‍റെ  എല്ലാ സുഖങ്ങളിലും വിരാജിച്ചിരുന്നുവെന്നും  അപ്രതീക്ഷിതമായി തന്‍റെ കമ്പനിയില്‍ നിര്‍മ്മിച്ച ആയുധങ്ങള്‍ തീവ്രവാദികളുടെ കയ്യില്‍ എത്തിപ്പെട്ടുവെന്നും. ആ ആയുധങ്ങള്‍ തന്‍റെ ഭാര്യയുടെയും മക്കളുടെയും , ജീവനെടുത്തുവെന്ന വെളിപ്പെടുത്തല്‍ നമ്മളെ പുതിയ ചില ചിന്തകളിലേക്ക് പൌലോകൊയ്‌ലോ കൊണ്ടുപോകുന്നു.
നാട്ടില്‍ പുതിയ വികസനം വരുന്നതോടെ വലിയ റോഡുകളും പാലങ്ങളും ആകാശംമുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന കെട്ടിടങ്ങളും വരുമെന്നും അതോടെ വിസ്കോസ് നഗരം വിട്ട് നമ്മള്‍ പോകേണ്ടി വരുമെന്നും, അതിന്‍റെ ഗ്രാമീണതയും സത്യസന്ധതയും നഷ്ടപ്പെടുമെന്ന് ചിന്തിക്കുന്നവര്‍ ഇന്നിന്‍റെ നേര്‍കാഴ്ചകള്‍ ആയി കാണാം.

                                      ഒരു കൊലപാതകം ചെയ്താലും കുഴപ്പമില്ല സ്വര്‍ണ്ണം സ്വന്തമാക്കിയാല്‍ മതിയെന്ന ചിന്തയില്‍ നാട്ടുകാര്‍ എത്തിച്ചേരുന്നു. എങ്ങും സംഭവിക്കും പോലെ രാഷ്ട്രീയക്കാരനായ മേയറും വികാരിയച്ചനും തുടര്‍നടപടികള്‍ക്കായി ചര്‍ച്ചകള്‍ നടത്തുന്നു. വര്‍ത്തമാനകാലത്തെ രാഷ്ട്രീയത്തിലെ കുതികാല്‍വെട്ടും, പൊള്ളത്തരങ്ങളും നന്നായി കാണാന്‍ കഴിയും കഥയുടെ ഈ ഭാഗങ്ങളില്‍.  മാമോദീസയും കുര്‍ബാനയും നടക്കുന്ന സമയത്ത് ഒരിക്കല്‍ പോലും നിറയാതിരുന്ന പള്ളി പുതിയ സംഭവത്തോടെ നിറഞ്ഞു കവിഞ്ഞുകാണുമ്പോള്‍,  സമ്പത്തിന് വേണ്ടിയുള്ള കപട  വിശ്വാസത്തെ വിമര്‍ശനാത്മകമായി ചിത്രീകരിക്കാന്‍ ഈ കഥയുടെ അവസാന ഭാഗങ്ങള്‍ക്ക് കഴിഞ്ഞു. ആരെ കൊല്ലും എന്ന ചിന്തക്ക് അവര്‍ വിരാമമിടുന്നത് വിസ്കോസ് ഗ്രാമത്തിന് എന്നും കാവക്കാരിയായ, വിളക്കായ, വിധവയായ ബര്‍ത്ത് മുത്തശ്ശിലൂടെയാണ്. വിധവയാണെങ്കിലും
തന്‍റെ മരിച്ചുപോയ ഭര്‍ത്താവുമായി നിരന്തരം സംസാരിക്കുന്ന, ബര്‍ത്ത് മുത്തശ്ശിക്ക്   ആ ഗ്രാമത്തില്‍ വന്നേക്കാവുന്ന എല്ലാ അപകടവും മുന്‍കൂട്ടി അറിയാനുള്ള ഒരു ദിവ്യമായ കഴിവ് ഉണ്ടായിരുന്നു.

                                                       വികാരിയച്ചന്‍റെ സാന്നിധ്യത്തില്‍ നാടിന് വന്നുചേരാന്‍ പോകുന്ന സമ്പത്തിന് വേണ്ടി ബര്‍ത്ത് മുത്തശ്ശിയെ കൊല്ലുവാനായി മയക്കുന്ന ഗുളികകള്‍ കൊടുക്കുന്നു, നന്മക്ക് മേല്‍ തിന്മ സ്വാധീനം ചെലുത്തിയ സമയം.മഞ്ചലില്‍ മുത്തശ്ശിയെ കിടത്തി അവര്‍ മലയിലേക്ക് യാത്രയായി. കൊല ചെയ്യാന്‍ ഉദ്ദേശിച്ച സ്ഥലത്ത് ബലിയാടായി മുത്തശ്ശിയേയും  വാഗ്ദാനം ചെയ്ത സ്വര്‍ണ്ണക്കട്ടിയും എത്തിക്കുന്നു. പുതിയ സ്വപ്നങ്ങളുമായി കൊലപാതകത്തിന് ആജ്ഞ പുറപ്പെടുവിക്കാന്‍ കാത്തിരുന്ന മേയര്‍ക്ക് മുന്നിലായി ചില വാഗ്വാദങ്ങളുമായി ഷാന്റല്‍ എത്തുന്നു. ജൂലിയസ് സീസറിലെ മാര്‍ക്ക് ആന്റണിയെ പ്പോലെ മനോഹരമായ ഒരു പ്രസംഗത്തിലൂടെ  കൊലപാതകം ഒഴിവാക്കുന്ന ഷാന്‍റെല്‍ പുതിയ ചിന്തയിലൂടെ  ജനങ്ങളെ തിരിച്ചയക്കുന്നു. പെട്ടെന്ന് വന്നുചേരുന്ന വഴിവിട്ട സമ്പത്ത് നമുക്ക് വേണ്ടയെന്ന തീരുമാനവുമായി ജനങ്ങള്‍ പിരിയുന്നതും ബര്‍ത്ത് മുത്തശ്ശിയെ സ്വതന്ത്രമാക്കുന്നതും  അനുവാചകരെ ഈ കഥ പുതിയ തലത്തിലെത്തിക്കുന്നു. അവസാനം തന്‍റെ സ്വത്ത് മുഴുവന്‍ അപരിചിതന്‍ ഷാന്‍റെല്‍ എന്ന പെണ്‍കുട്ടിക്ക് കൊടുത്തശേഷം  അവര്‍ ഒരുമിച്ച് നാട് വിട്ടുപോകുന്നതോടെ  കഥയവസാനിക്കുന്നു.

മരുപ്പച്ച



.


2016, നവംബർ 20, ഞായറാഴ്‌ച

എന്‍റെ റോസാപ്പൂവ്

          എന്‍റെ റോസാപ്പൂവ്
           *********************
റോസാപൂവിനോട് ഞാന്‍ ഒരിക്കല്‍ ചോദിച്ചു
എന്തിനാണ് നിനക്കീ മുള്ളുകളെന്ന്, നീ അറിയാതെ
നിന്നില്‍ നിന്ന് തേന്‍ നുകരുന്ന വണ്ടുകള്‍ക്ക്
നിന്‍റെ മുള്ളുകളെ പേടിയില്ല, ഒന്നിനും
വേണ്ടിയല്ലേലും പൂക്കളെ അടര്‍ത്തി കളയുന്നവര്‍ക്ക്
നിന്‍റെ മുള്ളിനെ പേടിയില്ല, അപ്പോള്‍ പിന്നെ
തണ്ടിന് കാവലായാണോ? ആയിരിക്കാം അല്ലെ ?
ഇതുപോലൊരു മുള്ള്  എന്‍റെ പ്രണയിനി നിന്‍റെ
ശരീരത്തിലോ മനസ്സിലോ ഉണ്ടായിരുന്നുവെങ്കില്‍,
നിന്നെ പലപ്പോഴും ഞാന്‍ വേദനിപ്പിച്ചപ്പോള്‍
അതിന്‍റെ ഒരംശം എനിക്കും കിട്ടുമായിരുന്നല്ലോ,
അതോ മുള്ളുണ്ടായിട്ടും നീ പ്രതികരിക്കാത്തതാണോ
അങ്ങനെയാവാമല്ലേ -----? ഒരു പക്ഷേ ഞാന്‍ നല്‍കുന്ന
വേദന സഹിക്കുന്നതാവും നിന്‍റെ സ്നേഹോപകാരം -






2016, നവംബർ 11, വെള്ളിയാഴ്‌ച

എന്നിലെ കഥാപാത്രങ്ങള്‍

                      എന്നിലെ കഥാപാത്രങ്ങള്‍ 
                *********************************

എനിക്കൊരു കഥയെഴുതണം എന്‍റെ കഥാപാത്രത്തിന്
പ്രാപഞ്ചികവും അമൂല്യവുമായ സത്ഗുണങ്ങള്‍ ഉണ്ടാകണം
എന്‍റെ നായകന്‍ മദ്യപാനിയും പുകവലിക്കുന്നവനും
ആഭാസകനും ആകരുത് അത് അഭിനയം പോലെ ജീവിതത്തിലും
മൂല്യങ്ങള്‍ പുലര്‍ത്തണം. അതുപോലെ എന്‍റെ നായിക
  സ്ത്രീത്വത്തിന്‍റെ സമസ്ത ഭാവങ്ങള്‍ ഉള്‍ക്കൊള്ളുന്നവള്‍
ആയിരിക്കണം അവള്‍ ജീവിത്തിലും അഭിനയത്തിലും
വിജയിച്ചവളും. പക്ഷെ എനിക്ക് രണ്ട്പേരെയും ഈ
ഭൂമിയില്‍ കിട്ടിയില്ല , ജീവിതവും അഭിനയവും ഒരുപോലെ
ചെയ്തവരെ എവിടെ കിട്ടും  അവസാനം ഞാനറിഞ്ഞു
എല്ലാം തികഞ്ഞത്  സൃഷ്ടാവാണെന്ന്,പക്ഷെ ആ സൃഷ്ടാവിനെ
 കാണാന്‍ ഞാന്‍ എവിടെ പോകണം, അങ്ങനെ വീണ്ടും
ഞാന്‍ അലയാന്‍ തുടങ്ങി , അനന്തമായ അലച്ചിലിന്ശേഷം
വീണ്ടും ഞാന്‍ പരാജയപ്പെട്ടു, ഞാന്‍ തേടുന്നത് എന്തോ
എന്‍റെ അടുത്തോ അതോ എന്നിലോ ഉള്ളത് പോലെ-
അവസാനം ഞാന്‍ തേടുന്നത് എന്നിലുണ്ടെന്നൊരു
തോന്നല്‍, അത് കാണാന്‍, അത് അറിയാന്‍ എന്‍റെ
തിമിരം ബാധിച്ച കണ്ണുകള്‍ക്ക് കഴിയുന്നില്ലല്ലോ
കണ്ണിന് കാഴ്ചയും ഹൃദയത്തില്‍ കരുണയും
വേണമെന്നുള്ള തിരിച്ചറിവ് വളരെ വൈകിയാണ്
ഞാനറിഞ്ഞത്---ഇനി എന്‍റെ കഥയെഴുതുവാന്‍
കഴിയുമോയെനിക്ക്---

മരുപ്പച്ച




2016, നവംബർ 8, ചൊവ്വാഴ്ച

ചിതയെന്ന സത്യം

         ചിതയെന്ന സത്യം
         ********************
ധരണി നല്‍കിയദേഹത്തെ
മടക്കിനല്‍കുന്നുധരണിക്ക്
ചിതയെന്നസത്യത്തെ
മറക്കുവാനാകാതെ-

സമസ്തവുംവരും വീണ്ടും
ഓര്‍മകള്‍ക്ക്കരുത്തായി
എരിയുന്നചിതമാത്രം-
വരികില്ലൊരിക്കലും

എരിയുന്നചിതയുംപേറി
ഉന്തുന്നുജീവിതങ്ങള്‍
അവസാനചിതയെന്ന്‍
കാണുമെന്നറിയാതെ

എരിയുന്നചിതയില്‍ നിന്നു
പകരുന്നുചതിവിന്‍റെയഗ്നി
തെളിക്കുവാന്‍ വെമ്പുന്നു                                      
വീണ്ടുമപരന്‍റെ നെഞ്ചില്‍

എരിയുന്നചിതയൊന്നു
ശമിക്കുവാന്‍കാക്കാതെ
കൂടുന്നുബന്ധങ്ങള്‍
കൂട്ടിക്കിഴിക്കലുമായ്

വെട്ടിപ്പിടിച്ചതും കെട്ടിപ്പടുത്തതും
പോരില്ലൊരിക്കലുംകൂട്ടിന്-
എനിക്കെന്ന് ചൊല്ലുവാന്‍ക്കൂട്ടിന്
സത്യമാംചിതയൊന്നുമാത്രം ---

മരുപ്പച്ച






2016, നവംബർ 7, തിങ്കളാഴ്‌ച

പീഡനങ്ങള്‍

 പീഡനങ്ങള്‍
****************
നോക്കില്‍ പീഡനം
വാക്കില്‍ പീഡനം
പീഠത്തിലിരുന്നാലും
പീഡനം
പീഠം വിട്ടാലും
പീഡനം
ജാതിയില്ല, മതമില്ല
പ്രായഭേദമില്ലയീ
പീഡനത്തിന്
പീഡനകഥകള്‍
മുടിക്കുന്നു നാടിനെ-

മരുപ്പച്ച


2016, നവംബർ 6, ഞായറാഴ്‌ച

പ്രക്രിതിയിലെ കാഴ്ചകള്‍

                             പ്രക്രിതിയിലെ കാഴ്ചകള്‍   
                         **********************************        

അപ്രതീക്ഷിതമായി കാണുന്ന ചില കാഴ്ചകള്‍ ചിലപ്പോള്‍ നമുക്ക്
ഒരു കൂട്ടം വിഷയങ്ങള്‍ ചിന്തിക്കാന്‍ തന്നേക്കാം. എന്നും കാണുന്ന
മരച്ചില്ലകള്‍ , പക്ഷികള്‍, പൂക്കള്‍. ഇളം കാറ്റ്, അങ്ങനെ പലതുകൊണ്ടും
നിറഞ്ഞ ഒരു പാഠശാലയാണ് പ്രകൃതി.എല്ലാദിവസവും ഉണരുമ്പോള്‍
കാഴ്ചകാണുന്ന നീല സാഗരം, അതിന്‍റെ വ്യത്യസ്ത ഭാവങ്ങള്‍ ചില നാളുകളില്‍ കരയുമായി പിണങ്ങി വേലിയിറക്കം എന്ന പേരില്‍
വിരഹദുഖം പ്രകടിപ്പിക്കും, ചിലപ്പോള്‍ കരയുമായി സല്ലപിക്കും
വേലിയേറ്റമെന്ന പേരില്‍. ചില ദിവസങ്ങളിലെ സൂര്യോദയം മനസ്സിനും
ചിന്തക്കും ഒത്തിരി ഊര്‍ജ്ജം പകരാറുണ്ട് അത്ര മനോഹരമാണ് ആ കാഴ്ച
ഓരോ ദിവസവും നമ്മുടെ ജീവിതത്തില്‍ വ്യത്യസ്തമായിരിക്കും
 അത് പലതും നമുക്ക് വേണ്ടി കരുതാറുണ്ട്‌ എന്ന പൌലോകൊയ്‌ലോയുടെ വാക്കുകള്‍ പ്രസക്തമാണെന്ന് പലപ്പോഴും ഞാന്‍
ചിന്തിക്കാറുണ്ട്. പക്ഷികളുടെ കല പില ശബ്ദമായിരുന്നു എന്നെ ഇന്ന് ആ വൃക്ഷചില്ലകളിലേക്ക് നോക്കാന്‍ പ്രേരിപ്പിച്ചത്.  ഇലകള്‍ കൊണ്ട്
നിബിഡമായ ചില്ലകള്‍,   , ഓരോ കുരുവികളും ഓരോ ഇലകള്‍ക്കിടയില്‍ ഒളിച്ചിരിക്കയാണോ എന്നൊരു തോന്നല്‍-  എത്രയോ പക്ഷികള്‍ക്ക് കൂട് കൂട്ടാന്‍
അവസരം ഒരുക്കി വൃക്ഷച്ചില്ലകള്‍ -വല്ലാത്തൊരു ബഹുമാനം തോന്നിയെനിക്ക് ആ വൃക്ഷത്തോട്, എത്രത്തോളം നാം വളര്‍ന്നു എന്നതല്ല എത്രപേര്‍ക്ക് കൂട് കൂട്ടാന്‍ നമ്മള്‍ ഇടം നല്കി, അതല്ലേ വളരെ പ്രധാനം. ഇതേ വൃക്ഷത്തില്‍ ഒരു ഉണക്ക ശിഖരം കുടുംബത്തിലെ കാരണവരെപ്പോലെ വിടചൊല്ലാന്‍ കാത്തിരിക്കും പോലെ അഗ്രത്തിലായി ഒന്ന് ചരിഞ്ഞ് കാണുന്നു, അതില്‍ കുറച്ച് കുരുവികള്‍ ഇരുന്ന്  ഉല്ലസിക്കുന്നു സൂര്യോദയം വീക്ഷിക്കും പോലെ എത്ര മനോഹരമായ കാഴ്ച. ജീവിതാവസാനത്തില്‍പ്പോലും നന്മ ചെയ്യുന്ന ശിഖരം-----ഇത് സ്വപ്നമല്ല പച്ചയായ സത്യം,മനുഷ്യനുമിതുപോലെ നന്മ  ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍---വെറുതെ ആശിച്ചുപോകുന്നു--

മരുപ്പച്ച


2016, നവംബർ 5, ശനിയാഴ്‌ച

അകലങ്ങളിലെ പ്രണയം

           അകലങ്ങളിലെ പ്രണയം
           ****************************

ഭൂമിയില്‍ ചിലപ്പോള്‍ അങ്ങനെയും ചില പ്രണയം
ഉണ്ടാകുമായിരിക്കും, പ്രണയിനി അറിയാതെ
പ്രണയിക്കുന്നുവര്‍ എന്നെങ്കിലും ഒരിക്കല്‍
അവളുടെ ശബ്ദമെങ്കിലും കേള്‍ക്കാമെന്ന
പ്രതീക്ഷയോടെ, വളരെ അകലങ്ങളില്‍ ആണ്
എന്നറിയാമെന്നാലും, അവള്‍ മറ്റൊരാളെ
പ്രണയിക്കുന്നുവെന്ന് അറിഞ്ഞിട്ടും, മക്ഷികളെ
പിടിക്കാനായി എട്ടുകാലി കൂട്ടിയ വലപോലെ
ഒന്നില്‍ അവള്‍ അകപ്പെട്ടിട്ടും, എന്നെങ്കിലും
തിരിച്ചെത്തുംഎന്ന പ്രതീക്ഷയോടെ, നിധി
തേടി പോകുന്ന ആല്‍കെമിസ്റ്റ് പോലെ, കാണുന്ന
പൂക്കളിലും, ചെറു കാറ്റിലും അവളുടെ സ്പന്ദനം
മാത്രമനുഭവച്ച്, അവളറിയാതെ അവളുടെ
ആത്മാവുമായി അനുനിമിഷം സംവദിക്കുന്ന
ഒരു പ്രണയം, അവസാനം പ്രകൃതി പോലും
അവന്‍റെ കൂടെ കൂടുന്നു അവനെ സഹായിക്കാനായി
ആ സ്നേഹം അവള്‍ തിരിച്ചറിഞ്ഞ നിമിഷങ്ങള്‍
ശബ്ദമെങ്കിലും കേള്‍ക്കാന്‍ ആഗ്രഹിച്ചവന്‍
അവസാനം അവളെ കാണുന്ന നിമിഷങ്ങള്‍
ഉണ്ടാകുമോ ഇത്തരം പ്രണയങ്ങളീ ഭൂവില്‍--

മരുപ്പച്ച


2016, നവംബർ 4, വെള്ളിയാഴ്‌ച

മുലപ്പാല്‍

          മുലപ്പാല്‍
          ***********
അമ്മയുടെയുദരത്തില്‍
പിറന്ന കുഞ്ഞിന്‍റെ
തന്തയാരായാലും
മുലപ്പാല്‍ കുഞ്ഞിന്‍റെ
ജന്മാവകാശവും
മുലകൊടുക്കല്‍
അമ്മയുടെ കടമയും

മരുപ്പച്ച

മാനത്തിന് വിലപേശുന്നവര്‍

മാനത്തിന് വിലപേശുന്നവര്‍
*******************************
കാക്കിയിട്ട പോലീസും
കോട്ടിട്ട വക്കീലും
ഭരണത്തില്‍ തൂങ്ങും
രാഷ്ട്രീയക്കാരനും
സ്ത്രീത്വത്തിന് വില
പേശുന്നു-
വയറ്റാട്ടി വയറ്റത്തടിച്ചാല്‍
വയറ്റില്‍ക്കിടക്കുന്ന കുഞ്ഞിന്
പോലും കേടല്ലേ-

മരുപ്പച്ച

2016, നവംബർ 3, വ്യാഴാഴ്‌ച

അമ്പിളിയമ്മാവാ താമര കുമ്പിളിലെന്തുണ്ട്---

        ചുമ്മാ ഒരു പാരഡി
      ************************

 അമ്പിളിയമ്മാവാ താമര കുമ്പിളിലെന്തുണ്ട് -എന്ന നാടകഗാനം പോലെ

നാട്ടില്‍പോണോരെനാട്ടില്‍
എന്തൊക്കെ കാണുന്നുണ്ട്  (2)

പട്ടിയെ പേടിച്ചിരിപ്പാണോ
വീട്ടിന്‍റെ തട്ടിന്‍പുറത്ത്     (2)


ഒരു കെട്ട് നോട്ടുമായി  ചേട്ടായി
നാട്ടിലേക്ക് പോരുന്നുണ്ടോ (2)

പ്രവാസിയാണേലും ഞങ്ങള്‍
ജോണിവാക്കര്‍ തരാം    (2)

ജോണി വാക്കര്‍ അടിച്ചാലെ
ഞങ്ങടെ കാര്യംനടത്തി തരുമോ?

ജോണിവാക്കറടിച്ചിട്ട് ഞങ്ങളെ
വഴിയാധാരമാക്കീടല്ലേ----- (2)

നാട്ടില്‍പോണോരെ നാട്ടില്‍
എന്തൊക്കെ കാണുന്നുണ്ട് (2)

തുട്ട് തീര്‍ന്നിട്ടിപ്പോള്‍ നിങ്ങള്‍
വീട്ടിലിരിപ്പാണോ----(2)

നാട്ടില്‍പോണോരെ നാട്ടില്‍
എന്തൊക്കെ കാണുന്നുണ്ട്-----

പേപ്പര്‍പോലത്തെ വസ്ത്രങ്ങള്‍
ധരിക്കുന്ന രാഷ്ട്രീയക്കാരാ (2)

കാറീന്നിറങ്ങീട്ട് ഒന്ന് കാണാന്‍
കഴിയുന്നീല്ലാല്ലോ--        (2)


മലയാളി പാടിപ്പുകഴ്തും
സോളാര്‍ നിങ്ങള്‍  കാണുന്നില്ലേ          (2)

നാട്ടിന്നു പോരുമ്പോള്‍ എനിക്കൊരു
സോളാര്‍കൊണ്ടുവരുമോ-                   (2)

നാട്ടില്‍പോണോരെനാട്ടില്‍
എന്തൊക്കെ കാണുന്നുണ്ട്  (2)

പട്ടിയെ പേടിച്ചിരിപ്പാണോ
വീട്ടിന്‍റെ തട്ടിന്‍പുറത്ത്     (2)


മരുപ്പച്ച


2016, നവംബർ 2, ബുധനാഴ്‌ച

വിശപ്പും -തുല്യതയും

                               വിശപ്പും -തുല്യതയും
                               ************************

ചിലതൊക്കെ ചിലപ്പോഴെങ്കിലുംമനസ്സിന്‍റെ ആഴങ്ങളില്‍ നിന്ന് തികട്ടികൊണ്ടിരിക്കും, തിക്തമെന്ന് തോന്നുന്ന പലതും ചിലപ്പോള്‍ ജീവിതത്തില്‍ സര്‍ഗാത്മകതയായോ അല്ലെങ്കില്‍ പുതിയ പാഠങ്ങള്‍ ആയോ  ഭവിക്കാറുണ്ട്  പ്രവാസത്തിന്‍റെ പ്രയാണം ആരംഭിച്ച വര്‍ഷം, , അല്ലെങ്കില്‍ നിലനില്‍പ്പിന് വേണ്ടിയുള്ള ശ്രമം ആരഭിച്ച സമയം. 1992 -മുതല്‍ 1993 ജൂലൈ വരെയുള്ള സമയമായിരിക്കാം  ജീവിതത്തില്‍ മറക്കാനാകാത്തതും ഒരു പക്ഷേ പ്രവാസത്തിന്‍റെ വ്യത്യസ്തമായ മുഖങ്ങള്‍ കണ്ടതും, തീയില്‍ കൂടി നടന്നവര്‍ക്ക് മാത്രമേ തീയുടെ ചൂട് അറിയാന്‍ കഴിയൂ അല്ലാത്തവര്‍ക്ക് അതൊക്കെ കേട്ടുകേള്‍വി മാത്രമായിരിക്കും. ഒരേ തിക്തമായ അനുഭവങ്ങളിലൂടെ കടന്നുപോകുന്നവര്‍ക്ക് ആശയകൈമാറ്റം വാക്കുകളിലൂടെ ആയിരിക്കില്ല അത് ഹൃദയങ്ങള്‍ തമ്മിലുള്ള സംവദിക്കല്‍ ആകാം. സൗദിഅറേബ്യയുടെ തലസ്ഥാനമായ   റിയാദിനടുത്ത് ബദിയ എന്ന
സ്ഥലത്ത് താമസിക്കുന്ന സമയം, എന്‍റെ റൂമില്‍ നിന്ന് കഷ്ടി ഒരു
 കിലോമീറ്റര്‍ നടന്നാല്‍ മരുഭൂമിയാണ്ആടുകളെ കൂട്ടമായി സംരക്ഷിക്കുന്ന ഒത്തിരി കൂടാരങ്ങള്‍ ഉണ്ട്, സാധാരണ നാല് ചുറ്റും  വേലി കെട്ടി അതിനകത്ത് ആടും അതിനടുത്തായി ഒരു മനുഷ്യന്‍, പ്രാഥമിക ആവശ്യങ്ങള്‍ പോലും നിര്‍വഹിക്കാനുള്ള സാഹചര്യം ഇല്ലാതെ,  ആടിനും മനുഷ്യനും കുടിക്കാന്‍ ഒരു ടാങ്കില്‍ വെള്ളം , മനുഷ്യനും മൃഗത്തിനും വ്യത്യാസം ഇല്ലാതെ  ഒത്തിരിയിടം . ഇടക്ക് സമയം കിട്ടുമ്പോള്‍ അവരോടൊപ്പം ഞാന്‍ സമയം ചിലവഴിക്കുക പതിവായിരുന്നു,  എന്‍റെ ജോലി ആട് മേക്കുന്ന ജോലി അല്ലായെന്ന്‍ പറയാമെങ്കിലും പല കാര്യങ്ങളിലും തുല്യ ദുഖിതരായിരുന്നു. അതുകൊണ്ടാകണം ഞങ്ങളുടെ സുഹൃത് ബന്ധങ്ങള്‍ക്ക് അത്ര തീവ്രത ഉണ്ടായതും.ചില ദിവസങ്ങളില്‍ ഞങ്ങള്‍ എല്ലാവരും ഒരുമിച്ചിരുന്നു ഒരു വലിയ പാത്രത്തില്‍ ആണ് ആഹാരം കഴിക്കാറ്, ആ സമയത്ത് ആരും ആരുടെ ദേശമോ ജാതിയോ അറിഞ്ഞിരുന്നില്ല, അന്ന് ഞങ്ങളുടെ ജാതിയും, മതവും, ദേശവും എല്ലാം ഞങ്ങളുടെ വിശപ്പും പ്രശ്നങ്ങളും ആയിരുന്നു.


                                       മദര്‍ തെരേസയുടെ ജീവചരിത്രത്തില്‍ അവരുടെ ഹൃദയം കൊണ്ട് കോറിയിട്ട ഒരു സംഭവം ഉണ്ട്. ഒരു  ഹൈന്ദവ സഹോദരന്‍ തന്‍റെ  ആറു  മക്കള്‍ അടങ്ങുന്ന കുടുംബം ദിവസങ്ങളായി പട്ടിണിയിലാണെന്നും സഹായിക്കണമെന്നും മദറിനോട്പറയുന്നു , അവര്‍ക്ക് വേണ്ട എല്ലാ ആഹാരസാധനങ്ങളുമായിമദര്‍  അവരുടെ വീട്ടില്‍ എത്തുന്നു, ആഹാരം കിട്ടിയ ഉടനെ ആ ആഹാരത്തിന്‍റെ നേര്‍ പകുതിയെടുത്ത് ആ വീട്ടിലെ കുടുംബിനി പുറത്തേക്ക് പോകുന്നു, തിരുച്ചുവന്ന ആ സ്ത്രീയോട് മദര്‍ ചോതിച്ചു, പട്ടിണിലായിരുന്ന നിങ്ങളുടെ മക്കള്‍ക്ക്‌  കൊടുക്കാനുള്ള  ആഹാരം എടുത്ത് എങ്ങോട്ടാ പോയതെന്ന്. അവരുടെ മറുപടി ഇങ്ങനെയായിരുന്നു , അയല്‍വാസിയായ ഒരു മുസ്ലിം കുടുംബം രണ്ട് ദിവസമായി പട്ടിണിയിലായിരുന്നു അവരുടെ മക്കള്‍ക്ക്‌ കൊടുക്കാനാ പോയത്. വിശക്കുന്നവനെ വിശപ്പിന്‍റെ വിളി അറിയൂ, സ്നേഹവും സമത്വവും, പിന്നെ ആരാധിക്കുന്ന ദൈവവും ഇങ്ങനെയുള്ളവരുടെ മനസ്സിലാണ്. പഠിച്ച ഒരു തത്വശാസ്ത്രങ്ങള്‍ക്കും നിയമങ്ങള്‍ക്കും ഒരു  വ്യക്തിയെ മനുഷ്യനാക്കാന്‍ന്‍ കഴിയില്ല, എല്ലാ നീതിശാസ്ത്രങ്ങളുടെ, പിന്നിലും കരുണയുടെയും, സ്നേഹത്തിന്‍റെയും, കരുതലിന്‍റെയും , ഒരു കൂടിചേരലുണ്ട്   അത് പ്രായോഗികമാവുകയും മനുഷ്യന് ഉപകാരപ്രദമാവുകയും ചെയ്യുമ്പോള്‍ മാത്രമേ ഏത് തത്വശാസ്ത്രങ്ങള്‍ക്കും നിലനില്‍പ്പുള്ളൂ. നിയമനിര്‍മ്മാണ സഭകളില്‍  മത്തായിക്കും-,മാധവനും-ബഷീറിനും ഒരു നിയമത്തിനായി  നമ്മള്‍ മുറവിളി  കൂട്ടുമ്പോഴും എന്തെ മനുഷ്യന് അങ്ങനെ ആകാന്‍ കഴിയുന്നില്ല, നിയമത്തെക്കാളുപരി ഹൃദയ വിശാലതയാണ് ആവശ്യം -എപ്പോഴോ നമുക്ക് നഷ്ടപ്പെട്ട കരുണ-സ്നേഹം-കരുതല്‍---ഇതൊക്കെ തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കാം----



മരുപ്പച്ച



2016, ഒക്‌ടോബർ 31, തിങ്കളാഴ്‌ച

അറിയാത്ത സ്നേഹം

      അറിയാത്ത സ്നേഹം
     ************************

അനുഭവിച്ച സ്നേഹത്തെക്കാളും
അറിയാതെപോയസ്നേഹവും
കൊടുത്തസ്നേഹത്തെക്കാളുപരി
കൊടുക്കാതെപോയ സ്നേഹവും
അടുത്തിരുന്നിട്ടും അറിയാതെ
പോയവരെക്കുറിച്ചുള്ള
ചിന്തയുമാണിന്നെന്നെ
വേദനിപ്പിക്കുന്നത്--

മരുപ്പച്ച


2016, ഒക്‌ടോബർ 29, ശനിയാഴ്‌ച

വിക്തോര്‍ യൂഗോ--നോത്രദാമിലെ കൂനന്‍---The Hunch Back of Notredame

വിക്തോര്‍ യൂഗോ--നോത്രദാമിലെ കൂനന്‍---The Hunch Back of Notredame
**********************************************************************

പാരിസിലെ രാജഭരണത്തിന് വിലങ്ങിട്ട  1830 ജൂലൈ വിപ്ലവത്തെ , പന്ത്രണ്ടാം നൂറ്റാണ്ടില്‍ ഗോഥിക് വാസ്തു ശില്പരീതിയില്‍ നിര്‍മ്മിച്ച  നോത്രദാം എന്ന ദേവാലയവുമായി ബന്ധപ്പെടുത്തി എഴുതിയ കഥയാണ്‌ നെത്രദാമിലെ കൂനന്‍.
അക്ഷരലോകത്തെ കുലപതിയും ഫ്രഞ്ച് സാഹിത്യത്തിലെ മുടിചൂടാമന്നനു മായ യൂഗോ എഴുതി ഇന്ന് നോത്രദാം ഉപേക്ഷിക്കപ്പെട്ടതും നിര്‍ജീവവും മൃതവുമാണ് എന്തോ അതില്‍ നിന്നു നഷ്ടപ്പെട്ടതായി ഒരാള്‍ക്ക് തോന്നും ആ ആപാരരൂപം ശൂന്യമാണ്. ആത്മാവ് അതില്‍ നിന്ന് വിട പറഞ്ഞിരിക്കുന്നു.
കണ്ണിന് വേണ്ടിയുള്ള ദ്വാരങ്ങളുള്ള തലയോട്ടിപോലെയാണ് പക്ഷെ കാഴ്ചയില്ല , നോത്രദാംദേവാലയത്തിലെ മണിയടിക്കാരനായ ഒറ്റക്കണ്ണന്‍ ക്വസിമോദോയെ അവതരിപ്പിച്ചു കൊണ്ട് യൂഗോ പറഞ്ഞ വാക്കുകള്‍ ശരിക്കും തകര്‍ന്ന പാരിസിനെ പറ്റിയായിരുന്നു. നിലവില്‍ നിന്നിരുന്ന  വ്യവസ്ഥിതികള്‍ക്ക് നേരെ വ്യവസ്തകളില്ലാതെ പ്രതികരിച്ച , വാക്ദേവതയുടെ വീരഭടന്‍, മനുഷ്യാവതാരമായി മനുഷ്യ മനസ്സില്‍ കുടിയേറിയ സാഹിത്യകാരന്‍, തന്‍റെ തൂലിക കൊണ്ട് ഒരു ഭരണ കൂടത്തെ വിറപ്പിച്ച ഒരു രാഷ്ട്രീയക്കാരന്‍---എല്ലാം വിക്ടര്‍ ഹൂഗോ ക്ക് സ്വന്തം. 1830-ലെ പാരിസിലെ കഥപറയാന്‍ 348 വര്‍ഷം പിന്നിലേക്ക്‌ നമ്മെ കൊണ്ട് പോയ വിക്ടര്‍ ഹുഗോയുടെ കഴിവ് ചിന്തകള്‍ക്ക് അതീതമാണ്.നോത്രദാമിലെ കൂനന്‍
വായനക്കാരെ പോലെ രാഷ്ട്രീയത്തിലും വലിയ ചലനം സൃഷ്ട്ടിച്ചു.

                                            നോത്രദാമിലെ പള്ളിയെക്കുറിച്ചും പള്ളിയിലെ ശില്‍പകലകളെക്കുറിച്ചും വളരെ ഗഹനമായ ഒരു  വിവരണം ഈ കൃതി യില്‍ കാണാം.ഇവിടുത്തെ ഓരോ ശില്പത്തിനും ചരിത്രം മാത്രമല്ല കലയുടെയും സയന്‍സിന്‍റെയും ചരിത്രമുണ്ട്.റോമന്‍ സന്യാസമഠം, ഗോഥിക് കല, സാക്സന്‍ കല, മാര്‍ട്ടിന്‍ ലൂഥറെ ഓര്‍മ്മിപ്പിക്കുന്ന നിഗൂഢശാസ്ത്രങ്ങള്‍ അങ്ങനെ പോകുന്നു വിവരണം.പാരിസിലെ പുരാതന ദേവാലയങ്ങള്‍ക്കിടയിലെ ഒരു വിചിത്രമായ സൃഷ്ടിയാണ് ഒരു മൃഗത്തിന്‍റെ ശിരസ്സും മറ്റൊന്നിന്‍റെ കൈകാലുകളും മൂന്നാമതൊന്നിന്‍റെ  ഉടലുമുള്ള ഒരു ജീവിയായ-നോത്രദാം -.

                                                     കാതടപ്പിക്കുന്ന മണിയൊച്ച കേട്ടാണ്  പാരിസ് നഗരം ഉണര്‍ന്നത്, പാരിസില്‍ വിഡ്ഢികളുടെ മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കുന്ന ദിവസം ആണ് ഇന്ന്, ഈ അവസരത്തില്‍ ഒത്തിരി മനക്കോട്ടകള്‍ കെട്ടുന്നു നമ്മുടെ കവിയും നാടകകൃത്തുമായ പിയേര്‍ ഗ്രിന്‍ഷോര്‍, കാരണം തന്‍റെ നാടകം ഇന്ന് പാലസ്സ് ഓഫ് ജസ്റ്റിസില്‍ അരങ്ങേറുകയാണ്, വിജയിച്ചാല്‍ പാരിസില്‍ ഞാന്‍ അറിയപ്പെടും എന്‍റെ പട്ടിണി മാറും-എന്‍റെ സ്വപ്നങ്ങള്‍ എല്ലാം പൂവണിയും. പുറത്ത് ശബ്ദകോലാഹലങ്ങള്‍ എല്ലാം പ്രതീക്ഷക്ക് വിപരീതമായി നാടകം കാണാന്‍ വന്നവര്‍ പുറത്തേക്ക് പോകുന്നു,  പുറത്ത് വിഡ്ഢികളുടെ മാര്‍പ്പാപ്പയുടെ എഴുന്നള്ളത്ത്‌ നടക്കുന്നു, പോരാഞ്ഞിട്ട് സുന്ദരിയായ എസ്മൊറാല്‍ദ എന്ന ജിപ്സി പെണ്കുട്ടിയും പുറത്തുണ്ട്,  നോത്രദാം പള്ളിയിലെ ആര്‍ച്ച് ഡീക്കനായ ക്ലോദു ഫ്രോല്ലോ ദേത്തെടുത്ത് വളര്‍ത്തിയതാണ് ക്വസിമാദോയെ,  എല്ലപെരാലും നിരാകരിക്കപ്പെട്ട മനുഷ്യനായിരുന്നു. ഒരു കണ്ണിന്‍റെ സ്ഥാനത്ത് ഒരു കുഴി മാത്രം, വളഞ്ഞ കാലും, ബധിരനും, പിശാചിന്‍റെ അവതാരം , ഗര്‍ഭിണിയായ പെണ്ണുങ്ങള്‍ ആരും ഇവന്‍റെ കണ്‍വെട്ടത്തു വരരുത്, ശരിക്കും ഒരു ആള്‍ക്കുരങ്ങ് അങ്ങനെ പോകുന്നു ആള്‍ക്കാരുടെ വിലയിരുത്തല്‍. വികൃത രൂപം പൂണ്ട   ക്വസിമോദോ ആണ്   വിഡ്ഢികളുടെ മാര്‍പ്പാപ്പയായി തെരെഞ്ഞെടുക്കപ്പെട്ടത്. ക്വസിമോദോയുടെ ലോകം നോത്രദാം പള്ളിയും പള്ളിയിലെ മണികളും മാത്രം.തന്‍റെ നാടകം പരാജയപ്പെട്ടതില്‍ നിരാശനായ ഗ്രിന്‍ഷോര്‍ പുറത്ത് അഗ്നികുണ്ഡo കൂട്ടി അതിന് ചുറ്റും നൃത്തം വയ്ക്കുന്ന ജിപ്സി പെണ്‍കുട്ടിയേയും അവളോടൊപ്പം ഒരു ജാലവിദ്യക്കാരാനെപ്പോലെ പെരുമാറുന്ന ജാലിയെന്ന ആട്ടിന്‍കുട്ടിയേയും നോക്കി ഇരുന്നു. അവസാനം രാത്രിയുടെ യാമങ്ങളില്‍ അവള്‍ കൂടണയാന്‍ യാത്രയായി--.ഈ സമയത്തും ജിപ്സി സമൂഹത്തെ ഒന്നാകെ ശപിച്ചു കൊണ്ട് തന്‍റെ നഷ്ടപ്പെട്ടുപോയ കുഞ്ഞിന്‍റെ ഒരു കാലിലെ ചെരുപ്പുമായി  ഒരമ്മ അലയുകയായിരുന്നു---സിസ്റ്റര്‍ ഗുദുല്‍---



                                                                    ഒരു കാലഘട്ടത്തില്‍ എഴുതിയ കഥകള്‍ മറ്റൊരു കാലഘട്ടത്തിലെ ജനങ്ങളുടെ ഹൃദയത്തില്‍ സ്ഥാനം പിടിക്കണമെങ്കില്‍
വര്‍ത്ത‍മാനകാലത്തെ നിഗൂഢതകള്‍ അനാവരണം ചെയ്യാന്‍ അതിന് കഴിയണം അത്  തന്നെയാകും വിക്ടര്‍ ഹുഗോയുടെ ഈ കഥയും ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചതും. മനുഷ്യന്‍റെ സ്വഭാവം എല്ലായിടത്തും എല്ലാകാലത്തും ഒന്നായിരുന്നോ ?. ഇവിടെ രാത്രി കൂടണയാന്‍ പോകുന്ന ജിപ്സി പെണ്‍കുട്ടിയെ കാമാവേശത്തോടെ  ഒറ്റക്കണ്ണന്‍ ക്വസോമോദോയുടെ സഹായത്തോടെ  പിന്‍തുടരുന്ന ഡീക്കന്‍ ക്ലോദു ഫ്രോലോയും. കവിയായ ഗ്രീന്‍ഷോറും ഇതിന് ഉദാഹരണം. ക്വസോമോദോയുടെ കയ്യിലകപ്പെട്ട എസ്മറാദോ എന്ന ജിപ്സി പെണ്‍കുട്ടിയെ അത്ഭുതകരമായി ക്യാപ്റ്റന്‍ ഫെബൂസ് രക്ഷപ്പെടുത്തുന്നു, അപകടത്തില്‍ നിന്നു തന്നെ രക്ഷപ്പെടുത്തിയ പട്ടാളക്കാരനുമായി  ജിപ്സിപെണ്‍കുട്ടി പ്രണയത്തിലാകുന്നു. എന്നാല്‍ കാപട്യത്തിന്‍റെ മുഖം മൂടിയണിഞ്ഞ ഫെബൂസ് തന്‍റെ കാമത്തിന്‍റെ ഒരു ഉപകരണം മാത്രമായി പെണ്‍കുട്ടിയെ കാണുന്നു. രാത്രി പെണ്‍കുട്ടിയെ പിന്‍തുടര്‍ന്ന പിയേര്‍ ഗ്രിഷോര്‍ വഴിതെറ്റി ജിപ്സികളുടെ താവളത്തിലകപ്പെടുന്നു, ജിപ്സികളുടെ നിയമപ്രകാരം പുറത്തുനിന്നു താവളത്തില്‍ എത്തിയ കവി വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു.ജിപ്സികളുടെ കൂട്ടത്തിലുള്ള ഒരു പെണ്‍കുട്ടി തന്നെ വിവാഹം ചെയ്യാന്‍ തയ്യാറായാല്‍ വധശിക്ഷയില്‍ നിന്നു രക്ഷപ്പെടാം എന്ന ജിപ്സികളുടെ നിയമപ്രകാരം എസ്മറാദോ എന്ന  കരുണയുള്ള പെണ്‍കുട്ടി കവിയെ വിവാഹം കഴിച്ച് മരണത്തില്‍ നിന്ന് രക്ഷപ്പെടുത്തുന്നു. ഫെബുസ്‌ എന്ന പട്ടാളക്കാരനെ പ്രണയിക്കുന്ന പെണ്‍കുട്ടിക്ക് കവിയെ ഒരിക്കലും പ്രണയിക്കാന്‍ കഴിയില്ല മരണത്തില്‍ നിന്ന് രക്ഷപ്പെടുത്താന്‍ വേണ്ടി മാത്രമാണ് വിവാഹംകഴിച്ചതെന്ന്  ജിപ്സി പെണ്‍കുട്ടി വെളിപ്പെടുത്തുന്നു.



                                                                കാമാവേശത്താല്‍ ജിപ്സി പെണ്‍കുട്ടിയെ ഒറ്റക്കണ്ണന്‍ ക്വസോമോദോയുടെ സഹായത്താല്‍ സ്വന്തമാക്കാന്‍ ശ്രമിച്ച ആര്‍ച്ച് ഡീക്കന്‍, നിയമത്തിന് മുന്നില്‍ പെണ്‍കുട്ടിയെ ആക്രമിച്ച കുറ്റത്തിന് ക്വസോമോദേയെ വിട്ടുകൊടുക്കുന്നു. ബധിരനായ ക്വസിമോദോയും, ബധിരനായ ഒരു ജഡ്ജിയും, വര്‍ത്തമാനത്തിന്‍റെ നീതിയില്ലാത്ത നീതിപീഠത്തെ സൂചിപ്പിക്കുന്നു. പരസ്പരം കേള്‍ക്കാന്‍ കഴിയാത്ത രണ്ട് തൂണുകള്‍, അവസാനം ക്വസിമോദേയെ ദണ്ഡണ ശിക്ഷക്ക് വിധിക്കുന്നു. കുറ്റവാളിയെ ഒരു ചക്രത്തില്‍ കിടത്തി കാലും കയ്യും ബന്ധിച്ച് കറക്കുന്ന ഒരു സംവിധാനമാണിത്. അവശനായ ഒറ്റക്കണ്ണന്‍ ക്വസോമോദോ ഒരിറ്റു വെള്ളത്തിനായി നിലവിളിക്കുമ്പോഴും സദാചാരവാദികള്‍ കല്ലെറിയുന്ന ക്രൂരമായ അവസ്ഥ ഹൃദഭേദകമായി വിവരിച്ചിരിക്കുന്നു. മരണവുമായി മല്ലിടുന്ന ക്വസിമോദക്ക് ദാഹജലവുമായി ജിപ്സി പെണ്‍കുട്ടിയെത്തുന്നു കരുണയുടെ മുഖം വീണ്ടും..

                                       ജിസ്പി പെണ്‍കുട്ടിയുമായി  ക്യാപ്റ്റന്‍ ഫെബ്യുസ്  രഹസ്യമായി  കൂടികാഴ്ചക്ക് ഒരുങ്ങുന്നു എന്നറിഞ്ഞ ആര്‍ച്ച് ഡീക്കന്‍ ചതിവിലൂടെ  ഫെബ്യുസിനെ കൊല്ലാന്‍ ശ്രമിക്കുന്നു, ഗുരുതരമായി പരുക്കേറ്റ
ഫെബ്യുസ് മരണത്തില്‍ നിന്ന് രക്ഷപ്പെടുന്നു. ചതിയനായ ആര്‍ച്ച് ഡീക്കന്‍ തന്‍റെ വക്രബുദ്ധിയുപയോഗിച്ച് ജിപ്സി പെണ്‍കുട്ടിയെ കൊലകുറ്റത്തില്‍ അകപ്പെടുത്തുന്നു. ജയിലില്‍ അടക്കപ്പെട്ട ജിസ്പിയുമായി വീണ്ടും പ്രണയാഭ്യര്‍ത്ഥന നടത്തുന്ന ഡീക്കന്‍ തന്‍റെ പദ്ധതികള്‍ പാളിയപ്പോള്‍ പെണ്‍കുട്ടിയെ ഒട്ടുകൊടുക്കുന്നു അവസാനം വധശിക്ഷക്ക് വിധിച്ച പെണ്‍കുട്ടിയെ അത്ഭുതകരമായി ഒറ്റക്കണ്ണന്‍ ക്വസിമോദോ രക്ഷപ്പെടുത്തുന്നു
അന്ന്‍ നിലനിന്നിരുന്ന നിയമപ്രകാരം- സാഗ്ചൊറി -സാഗ്ചൊറി  എന്ന് വിളിച്ചുകൊണ്ട് ആര് നോത്രദാമിലെ പള്ളിയില്‍ കയറിയാലും അവരെ ആര്‍ക്കും ഒന്നും ചെയ്യാന്‍ പാടില്ല. എല്ലാപേരാലും വെറുക്കപ്പെടുകയ്യും വിരൂപനും ആയിരുന്ന ക്വസോമോദോയുടെ കരുണയുള്ള ഹൃദയം വെളിപ്പെടുത്തുന്ന പ്രവര്‍ത്തി ആയിരുന്നു ഇത്. ഒരു പക്ഷെ പള്ളിയുടെ ശിലകള്‍  സംസാരിച്ചാല്‍ ഓരോ ശിലയും പറയുന്ന പേര് ക്വസോമോദോ എന്നായിരിക്കും  . ജിപ്സിപെണ്‍കുട്ടിയെ തൂക്കിലേറ്റാന്‍ വിധിച്ചതറിഞ്ഞ് ജിപ്സികളുടെ  സംഘം പെണ്‍കുട്ടിയെ രക്ഷിക്കാനായി നോത്രദാം പള്ളി ആക്രമിക്കുന്നു. ബധിരനായ ക്വസോമോദോ അവര്‍ക്കെതിരെ പള്ളിയില്‍ നിലയുറപ്പിക്കുന്നു. ചതിയനായ ഡീക്കന്‍ കവിയുടെ സഹായത്തോടെ പെണ്‍കുട്ടിയെ പുറത്തുകൊണ്ട് പോകുന്നു, താന്‍ പ്രണയിക്കുന്ന ഫെബ്യുസ് അവളെ തള്ളികളയുന്നു, തന്നെ പ്രണയിക്കാത്തത്തിന്‍റെ പേരില്‍ ആര്‍ച്ച് ഡീക്കന്‍ പെണ്‍കുട്ടിയെ ചതിയിലൂടെ വധശിക്ഷക്ക് കൊടുക്കുന്നു വീണ്ടും. .

                                                   ഹൃദയഭേദകമായ അനവധി രംഗങ്ങള്‍ക്ക് ശേഷം നഷ്ടപെട്ടുപോയ തന്‍റെ മകള്‍ എസ്മൊറാദോ എന്ന ജിപ്സി പെണ്‍കുട്ടിയാണെന്ന് സിസ്റ്റര്‍ ഗൂദുല്‍ മനസ്സിലാക്കുന്നു. ഒരമ്മ മകളെ കണ്ടെത്തി നിമിഷനേരങ്ങള്‍ക്കകം മകളെ വധശിക്ഷ നടപ്പിലാക്കാന്‍ കൊണ്ട് പോകുന്നു. പെണ്‍കുട്ടിയുടെ വധശിക്ഷ നടപ്പിലാക്കിയതറിഞ്ഞ് ഒറ്റക്കണ്ണന്‍ ക്വസോമോദോ തന്നെ എടുത്തു വളര്‍ത്തിയ ചതിയനായ ആര്‍ച്ച് ടീക്കനെ കൊല്ലുന്നു. വിരൂപനും നല്ല ഹൃദയത്തിന് ഉടമയും ഒരിക്കലും കരയാത്ത ക്വസോമോദോ ആദ്യമായി കരഞ്ഞു. ജിപ്സി പെണ്‍കുട്ടിയുടെ മരണശേഷം ക്വസോമോദോ അപ്രത്യക്ഷമായി. ഒരു വര്‍ഷത്തിനുശേഷം ജിസ്പ്സിപെണ്‍കുട്ടിയുടെ ശവശരീരം കിടന്നിരുന്നയിടത്ത് അതിനെ കെട്ടിപ്പുണര്‍ന്ന്‍ ഒരു പുരുഷന്‍റെ അസ്ഥികൂടം കണ്ടെത്തിയിരുന്നു-----

മരുപ്പച്ച




2016, ഒക്‌ടോബർ 28, വെള്ളിയാഴ്‌ച

പട്ടിയെ പ്രണയിച്ച കൊച്ചമ്മ

പട്ടിയെ പ്രണയിച്ച കൊച്ചമ്മ
******************************
കെട്ടിയോനെ തട്ടിയേച്ച്
പട്ടിയോട്‌ കൂടെ
കെട്ടിപ്പിടിച്ചുറങ്ങുന്ന
കൊച്ചമ്മക്കറിയില്ല
കടയില്‍വച്ച് പട്ടി
കടിച്ച് മരിച്ച
കുട്ടപ്പന്‍ ചേട്ടന്‍റെ
കുടുംബത്തിന്‍റെ
വേദന----

മരുപ്പച്ച-

2016, ഒക്‌ടോബർ 25, ചൊവ്വാഴ്ച

കൊഴിഞ്ഞ ഇലകള്‍

കൊഴിഞ്ഞ ഇലകള്‍
**********************

കൊഴിഞ്ഞയിലയില്‍
പാദമുറപ്പിച്ച്
പച്ചയിലയുടെ തണല്‍
തേടുന്നമനുഷ്യര്‍
മറന്നുപോകുന്നു
കൊഴിഞ്ഞുപോയ
ഇലകള്‍ചെയ്ത നന്മകള്‍

മരുപ്പച്ച

2016, ഒക്‌ടോബർ 24, തിങ്കളാഴ്‌ച

ന്യൂ ജെന്‍-പ്രണയം-

ന്യൂ ജെന്‍-പ്രണയം-
******************

ചാറ്റല്‍ മഴ പോലെ
ചാറ്റിയിരുന്ന നീ
എന്തേയിന്ന്
ബ്ലോക്കായപോലെയായി

വൈ ഫൈ പോലെ പറന്നു
നടന്ന നീ എന്തേയിന്നു
നെറ്റ് പോയപോലെയായി

ഐസ്ക്രീമിന്‍ കമ്പനി നോക്കി
ഐസ്ക്രീം നുണഞ്ഞിരുന്ന നീ
എന്തേയിന്ന്‍ ഐസ്ക്രീം
പോലെ തണുത്തുപോയി.        

ലൗവ് ലൗവ് എന്ന്  
ചൊല്ലിയിരുന്ന നീ
എന്തേയിന്ന് ബൈ ബൈ
ചൊല്ലി പിരിഞ്ഞുപോയി

പ്രണയം പ്രണയം
എന്ന് മൊഴിഞ്ഞോരിന്നു
വിരഹം വിരഹം എന്ന്
മാത്രം ചൊല്ലുന്നു-

പ്രണയം മൂത്ത്
പ്രഹരമാകുമ്പോള്‍
വാവല്‍ പോലത്തെ വക്കീലിനു
ലോട്ടറിയടിച്ചപോലെയായി--

ഞാന്‍ ചൊല്ലിയത് നീയറിഞ്ഞില്ല
നീ ചൊല്ലിയത് ഞാനുമറിഞ്ഞില്ല
അവസാനം   കണ്ടു മുട്ടി നമ്മള്‍
കുടുംബകോടതി വരാന്തയില്‍--

മരുപ്പച്ച

മധുരം നിന്‍റെ ജീവിതം --കെ പി അപ്പന്‍

                     മധുരം നിന്‍റെ ജീവിതം  --കെ പി അപ്പന്‍
                    ******************************************

ചില പുസ്തകങ്ങള്‍ കടലില്‍ പവിഴത്തിനായി മുങ്ങിത്തപ്പും പോലെയാണ് മുങ്ങുന്തോറും മൂല്യമേറിയ മുത്തുകള്‍ കിട്ടും ഒരിക്കലും ആഴക്കടലില്‍
മുത്തുകള്‍ക്ക് ക്ഷാമം ഉണ്ടാകില്ല അതുപോലെയാണ് കെ പി അപ്പന്‍റെ  2008 -ലെ
കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ മധുരം നിന്‍റെ ജീവിതം എന്ന
കൃതി. ഓരോ പ്രാവശ്യം വായിക്കുന്തോറും പുതിയ വെളിപ്പെടുത്തലുകള്‍.
1999-2000. കാലഘട്ടത്തില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വായിക്കാറുണ്ടായിരുന്ന
ഉത്തരാധുനികത ( post moderisam) വായിച്ചതില്‍ നിന്നുള്ള വിലയിരുത്തല്‍ ആകാം കെ പി അപ്പന്‍റെ ഈയൊരു പുസ്തകം വായിക്കാന്‍ പ്രചോദനം ആയത്. സാഹിത്യമായ കണ്ണുകള്‍ കൊണ്ടും ആത്മീയമായ ചോദനകൊണ്ടും
ബൈബിളിനെയും വളര്‍ന്നു വരുന്ന മേരിവിഞാനീയത്തേയും മനോഹരമായി
കാട്ടാന്‍ അപ്പന് കഴിഞ്ഞു.പഠനകാലത്ത് തന്‍റെ അധ്യാപകനായിരുന്ന ഗില്‍ബര്‍ട്ട് അച്ഛന്‍ മനസ്സില്‍ കോറിയിട്ട ചിന്തകള്‍ പില്‍ക്കാലത്ത് കെ പി അപ്പനിലൂടെ മലയാള സാഹിത്യത്തിന് ഒത്തിരി സംഭാവനകള്‍ നല്‍കാന്‍ കഴിഞ്ഞു. ബൈബിളില്‍ എത്ര മറിയം ഉണ്ടെന്ന അച്ഛന്‍റെ ചോദ്യവും അതിന് ഉത്തരമായി അച്ഛന്‍ തന്നെ നല്‍കുന്ന ഉത്തരവും ചിന്തനീയമാണ്. എല്ലാ മറിയമാരിലും വിശുദ്ധമറിയമുണ്ടെന്നും അല്ലെങ്കില്‍ അവരിലെല്ലാപേരിലും വിശുദ്ധ മറിയത്തിന്‍റെ നന്മകള്‍ ഉണ്ട് എന്നത് ഒരു  വിശാലമായ കാഴ്ചപ്പാടാണ്.  അനസൂയയും പ്രിയംവദയും ശകുന്തളയുടെ തോഴിമാരല്ല മറിച്ച് ശകുന്തളയുടെ ഭാവങ്ങളാണ്.അതുപോലെ സ്ത്രീകളിലെ എല്ലാ നന്മകളിലുംനന്മനിറഞ്ഞ മറിയത്തിന്‍റെ സ്വഭാവത്തിലെ അംശമുണ്ട് എന്ന പരമമായ സത്യം മേരിവിഞ്ജാനീയത്തിലെ സത്തയാണ്.

                                                പഴയ നിയമത്തിലേ 39 ഉംപുതിയ നിയമത്തിലെ   27ഉം പുസ്തകങ്ങള്‍ ചേര്‍ന്ന വിശുദ്ധ ബൈബിള്‍ ശരിക്കുമൊരു സാഹിത്യഗ്രന്ഥമാണ്. കവിതകള്‍,പ്രഭാഷണങ്ങള്‍, നിയമ സംഹിതകള്‍,വെളിപ്പെടുത്തലുകള്‍ എല്ലാം കാണാം. ബൈബിളിലെ തത്വചിന്തയെ ദസ്തയോവ്സ്കിയുടെ കാരമസോവ്‌ സഹോദര്‍ എന്ന കൃതിയിലൂടെ ഒരു ഉദാഹരണമായി അപ്പന്‍ കാട്ടുന്നു. യഹൂദകവിതയെ ഓര്‍മ്മിപ്പിക്കുന്ന  ബൈബിളിലെ ഗദ്യത്തിന്‍റെ താളം സാന്ദ്രവും തീവ്രവുമാണ്.
തന്‍റെ വിമര്‍ശന ഭാഷയെ രൂപപ്പെടുത്താനും  തന്‍റെ ബുദ്ധിയെ ചൈതന്യമുള്ളതാക്കാനും , മികച്ച കൃതികളെ ധ്യാനത്തോടെ വായിക്കാനും , മതേതര പ്രമേയങ്ങള്‍ കൈകാര്യം ചെയ്യുന്ന സാഹിത്യ നിര്‍മ്മിതിയിലും ബൈബിള്‍ തുണയായി എന്ന വെളിപ്പെടുത്തല്‍ ബൈബിളിലെ സര്‍ഗാത്മകത വിളിച്ചോതുന്നു,ലോകസാഹിത്യം വിശുദ്ധ മറിയത്തിലൂടെ സഞ്ചരിച്ചപ്പോള്‍ മലയാള സാഹിത്യം മറിയത്തില്‍ നിന്ന് എന്തേ അകന്ന്‍ നിന്നു എന്ന ചിന്ത കെ പി അപ്പനെ  ആകുലപ്പെടുത്തുന്നു. ഏറ്റവും സുന്ദരമായ നക്ഷത്രങ്ങളെക്കാള്‍സുന്ദരിയായ കന്യക എന്ന വേട്സ്വര്‍ത്ത്  വിശേഷിപ്പിച്ച മറിയത്തില്‍ നിന്ന് മലയാള ഭാവന എങ്ങനയോ അകന്നത് ദൈവിക മാതൃത്വത്തിന്‍റെ കവിതകള്‍ നമുക്ക് നഷ്ടമാകാന്‍ കാരണമായിയെന്ന്‍ കെ പി കണ്ടെത്തുന്നു.ആത്മീയതയുടെ പ്രതീകമായ മറിയത്തെ  നക്ഷത്രമായി കാട്ടുന്നതിനായി  കെ പി  അപ്പന്‍ -ടി സ് എല്യട്ടിന്‍റെ കവിതയെ  കൊണ്ടു വരുന്നു.  മറിയത്തിനുണ്ടാകുന്ന ദിവ്യദര്‍ശനത്തെ കുറിച്ച് വിവരിക്കുന്നതിലേക്കായി റ്റാനര്‍-ന്‍റെ (Henry  ossawa Tanner).  ചിത്രത്തെ പരിചയപ്പെടുത്തുന്ന  കെ-പി, ദൈവ വിളിക്ക് മുന്നില്‍ വിറയലോടെ നില്‍ക്കുന്ന മറിയത്തെ വിവരിക്കുന്നു


                                                 മറിയത്തിന്‍റെ മഹിമയെ മഹത്തരമായ വാക്കുകള്‍ കൊണ്ട് പുകഴ്ത്തുന്നത് ഒരു പക്ഷെ ബൈബിളിനെക്കാളും വിശുദ്ധ ഖുര്‍ആന്‍ ആണ്. ഈ പുസ്തകത്തില്‍ എന്നെ ഒത്തിരിയേറെ ആകര്‍ഷിച്ച നാലാമത്തെ അധ്യായം മറിയത്തെ പുകഴ്ത്തുന്ന ഖുര്‍ആന്‍-ലെ ഭാഗമാണ്. ജീവിതത്തില്‍ ഉഗ്രമായ അപമാനവും തീവ്രമായ ദാരിദ്ര്യവും, അനിര്‍വചനീയമായ വേദനയും, ദൈവപുത്രന്‍റെ മാതാവ് എന്ന രീതിയില്‍ അനുഭവിക്കേണ്ടി വന്നു.
ശിശുവായ യേശുവിനെ കയ്യിലെടുത്ത് , നിന്‍റെ ഹൃദയത്തിലൂടെ ഒരു വാള്‍ കടക്കും എന്ന ശിമയോന്‍റെ പ്രവചനം, യേശുവിന്‍റെ കുരിശുമരണത്തോളം കൂടെയുണ്ടായി.എന്‍റെ ദൈവമേ എന്‍റെ ദൈവമേ ഏന്തിനെന്നെ കൈവിട്ടു എന്ന കുരിശില്‍ കിടന്നുകൊണ്ടുള്ള ആര്‍ത്തനാദം ഒരു പക്ഷെ അധികമായി വേദനിപ്പിച്ചത് വിശുദ്ധ മാതാവിനെ ആയിരിക്കാം.ഈ ഭാഗം വിവരിക്കുന്നതിലേക്കായി കെ-പി അപ്പന്‍ - പ്രസിദ്ധ ദൈവശാസ്ത്രഞ്ജനായ ബല്‍ഥാസാറിന്‍റെ വാക്കുകള്‍ പരിചയപ്പെടുത്തുന്നു.

                                                    മറിയത്തെ മഹത്വപ്പെടുത്തുന്നതോടൊപ്പം പല കാലഘട്ടങ്ങളിലായി ഉയര്‍ന്നു വന്ന വിമര്‍ശനങ്ങളും കെ-പി ചൂണ്ടികാട്ടുന്നു,
മനുഷ്യര്‍ക്കും ദൈവത്തിനുമിടയില്‍ ക്രിസ്തുവല്ലാതെ വേറെയാരും ഇല്ലാ എന്ന മതപരിഷ്കരണവാദിയായമാര്‍ട്ടിന്‍ ലുതറും, ദൈവത്തെ പ്രസവിച്ചവള്‍ എന്ന  വാദത്തോട്  ഒരിക്കലും  യോജിക്കാത്തതായി ഓര്‍ബ് ഫിലിപ്സ് വര്‍ത്തിക്കുമ്പോഴും വിശുദ്ധ മറിയത്തിന്‍റെ കരുണ അവരുടെ മനസ്സില്‍ നിറഞ്ഞു നിന്നു. വിനയവും ഭക്തിയും കൊണ്ട് ലോകത്തെ കീഴ്പ്പെടുത്തിയവള്‍ എന്ന വാക്കുകള്‍ എന്നും വിശുദ്ധ മാറിയതിനുമാത്രമവകാശപ്പെട്ടതാകാം ബൈബിളില്‍.ഈ പുസ്തകത്തിന്‍റെ അവസാന ഭാഗത്ത്‌ ടോള്‍സ്റ്റോയ്‌-സോണിയ ദമ്പതികളുടെ കുടുംബ ജീവിതവും, സോണിയക്ക് ഉണ്ടായ ഒരു സ്വപ്നവും അതിനെ വിശുദ്ധ മറിയത്തിന്റെ സഹനവുമായുള്ള കൂട്ടി വായിക്കലും കെ-പി നന്നായി അവതരിപ്പിച്ചിരിക്കുന്നു.മറിയത്തിന്റെ കരുണ പ്രതിപാദിക്കുന്ന രണ്ട് നാടോടികഥകള്‍ ചേര്‍ത്ത് എഴുതിയ കെ-പി അപ്പന്‍ സാഹിത്യത്തിന്‍റെ , സ്നേഹത്തിന്‍റെ,  കരുണയുടെ, മാതൃത്വത്തിന്‍റെ അറിവിന്‍റെ ----ആരും കയറാത്ത കൊടുമുടികളില്‍ നമ്മെ കൂട്ടിക്കൊണ്ട് പോകുന്നു-----

മരുപ്പച്ച
                       


2016, ഒക്‌ടോബർ 23, ഞായറാഴ്‌ച

പ്രണയമന്ത്രം

                   പ്രണയമന്ത്രം   
                 *****************      
രമിക്കാന്‍ വേണ്ടി പ്രണയിക്കുന്നവരും
പ്രണയിക്കാന്‍വേണ്ടി രമിക്കുന്നവരും-
രണ്ടിലുമില്ല തെല്ല്‌ സ്നേഹവും പ്രണയവും
ഉണരണം ഉരുകണം പ്രണയം ഹൃദയചെപ്പില്‍
കരുതലായി കരുണയായി വാത്സല്യമായി
ഒഴുകണം ലാവയായി ത്യാഗത്തിന്‍ ഭാവമായി-

മരുപ്പച്ച

2016, ഒക്‌ടോബർ 21, വെള്ളിയാഴ്‌ച

അനുകരണവും മാതൃകയും

                       അനുകരണവും മാതൃകയും
                   *********************************                    
ഒരു കുഞ്ഞ് അമ്മയുടെ ഉദരത്തില്‍ ഉരുവാകുമ്പോഴേ അമ്മയുടെ ചലനങ്ങളില്‍ നിന്നും അമ്മയുടെ വിചാര വികാരങ്ങളില്‍ നിന്നും  പലതും കുഞ്ഞ്  അറിയാതെ പഠിക്കാറുണ്ട്. കുഞ്ഞ് പിറന്നുകഴിഞ്ഞാല്‍ പരിസരവുമായി ഇണങ്ങിച്ചേരുവാന്‍ ശ്രമിക്കുന്നു , എന്നും കാണുന്ന മാതപിതാക്കളോ സഹോദരങ്ങളോ ബന്ധുക്കളോ അല്ലെങ്കില്‍ സമൂഹമോ ഒക്കെ ഒരാളുടെ
സ്വഭാവരൂപീകരണത്തിന് കാരണമാകാറുണ്ട്. അതുകൊണ്ടാകും ഇന്നത്തെ
പരിഷ്കൃതസമൂഹം ശിക്ഷാവിധിയുടെ ഭാഗമായി നടപ്പിലാക്കുന്ന വധശിക്ഷയെ തള്ളിപ്പറയുന്നതും. ഒരു വ്യക്തിയുടെ സ്വഭാവം ജനിതകവും
വളരുന്ന ചുറ്റുപാടുകളേയും ആശ്രയിച്ചിരിക്കും എന്നര്‍ത്ഥം. ഒരു വ്യക്തി  അവന്‍റെ വളര്‍ച്ചയുടെ ഘട്ടത്തില്‍ പലതിനേയും അല്ലെങ്കില്‍ പലരെയും അനുകരിക്കാന്‍ ശ്രമിക്കും. അനുകരണം എങ്ങനെയാകണം ആരെയാകണം എന്നതൊക്കെ വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. കണ്ണുകള്‍ അടച്ച് ഒരാളെ അനുകരിക്കുന്നവര്‍ സ്വന്തം വ്യക്തിത്വത്തെ പണയപ്പെടുത്തുന്നവര്‍ ആയിരിക്കും. സാഹിത്യമേഖലയില്‍ വിരാജിച്ചിരുന്ന പല സാഹിത്യകാരും വ്യകതിപരമായ ജീവിതത്തില്‍ പരാജയപെട്ടിരിന്നു എന്ന് ചരിത്രം സാക്ഷ്യം നല്‍കുന്നു. സാഹിത്യലോകത്ത് പകരം വക്കാന്‍ മറ്റൊരാളില്ലാത്ത ലിയോ ടോല്‍സ്റ്റോയ് കുടുംബ ജീവിതത്തില്‍ സമാധാനമെന്തെന്ന് അറിഞ്ഞിട്ടില്ല മരണം റെയില്‍വേ സ്റ്റേഷനിലെ ബെഞ്ചില്‍ ആയിരുന്നു.ഏര്‍നസ്റ്റ് ഹെമിങ്ങവേയുടെ  മരണം ആത്മഹത്യയായിരുന്നു എന്ന് കേള്‍ക്കുമ്പോള്‍ തെല്ല്‌ നടുക്കം അനുഭവപ്പെടും, ദസ്തയോവ്സ്കിയാകട്ടെ ചൂതാട്ടവും മദ്യാസക്തിയിലും ജീവിതം കളഞ്ഞ മനുഷ്യനും. മുന്‍പ് ഒരു പ്രമുഖ ടെലിവിഷന്‍ ചാനലില്‍ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ പങ്കെടുത്ത ചര്‍ച്ചയില്‍ ഒരാള്‍ ചോതിക്കയുണ്ടായി കഴിഞ്ഞ കാലങ്ങളില്‍ യുവാക്കള്‍ക്ക് അനുകരിക്കാന്‍ ഗാന്ധിജിയേയും, നെഹ്രുവിനെയും , പട്ടേലിനെയും- പോലെ നല്ല  നേതാക്കളുടെ ഒരു നിര ഉണ്ടായിരുന്നു, ഇന്ന് ഞങ്ങള്‍ക്ക് വഴികാട്ടിയായി എത്രപേരാണ് ഉള്ളത്, ഉത്തരമില്ലാതെ തലകുനിച്ച നേതാക്കളെയാണ് കണ്ടത്.ഈ കാലഘട്ടത്തില്‍ സ്വയം ചിന്തിക്കുക  സ്വയം വിളക്കാകുക മറ്റുള്ളവര്‍ക്ക് പ്രകാശം പരത്താന്‍ കഴിഞ്ഞില്ലെങ്കിലും അന്ധകാരം പരത്താതിരിക്കാന്‍ നമുക്ക് ശ്രമിക്കാം--

മരുപ്പച്ച

2016, ഒക്‌ടോബർ 20, വ്യാഴാഴ്‌ച

കര്‍മം

                 കര്‍മ്മം
               **********

ജീവിതമൊന്നു ഐശ്യര്യമാക്കീടാന്‍
കര്‍മ്മത്തിലതിഷ്ടിതമാക്കീടില്‍
കര്‍മ്മത്തെ മറന്ന് നര്‍മ്മത്താല്‍
ജീവിച്ചാല്‍ കഷ്ടനഷ്ടമേറും നിശ്ചയം

മരുപ്പച്ച


2016, ഒക്‌ടോബർ 19, ബുധനാഴ്‌ച

വൃക്ഷച്ചില്ലയും മനുഷ്യനും

           
                  വൃക്ഷച്ചില്ലയും മനുഷ്യനും
                  ******************************
പ്രകൃതിയിലേക്കുള്ള ഒരു നോട്ടം അതാണ്‌ പലതും എനിക്ക് കാണാന്‍
കഴിഞ്ഞതും പഠിക്കാന്‍ ഞാന്‍ ശ്രമിച്ചതും, മുന്നില്‍ കാണുന്ന മരങ്ങള്‍
അതിന്‍റെ ചില്ലകള്‍ അടുത്തടുത്തായി നില്‍ക്കുന്ന മരങ്ങള്‍ പല കുടുംബത്തില്‍പ്പെട്ടവര്‍, വിദേശിയായ അക്കേഷ്യയും മാഞ്ചിയവും
പിന്നെ നമ്മുടെ നാടിന്‍റെ പ്ലാവും ആഞ്ഞിലിയും , കൊന്നയും പിന്നെ നമ്മുടെ
കേരവൃക്ഷവും എല്ലാംഅടുത്തടുത്തായി ആര്‍ക്കും ഒരു പരിഭവവുമില്ല. അവരുടെ വേരുകള്‍ ഭൂമിയില്‍ ജലം തേടുന്നു അവര്‍ക്കിടയില്‍ വര്‍ണ്ണങ്ങലില്ല , തീണ്ടലുകള്‍ ഇല്ല, സൂര്യനും ഭൂമിയും അവര്‍ക്ക് ഒന്നേയുള്ളൂ മനുഷ്യനും അതല്ലേ, പിന്നെ എന്തേ മനുഷ്യനിടയില്‍ അന്തരം, കാല് പതിച്ചിരിക്കുന്നത് മനുഷ്യനും ഭൂമിയിലല്ലേ, അതിന്‍റെ ശാഖകളിലേക്ക് ഒന്ന് നോക്കിയാല്‍ ചെറുകാറ്റത്ത് ഇളകിയാടുന്ന  ചില്ലകള്‍  വ്യത്യസ്തമായ താളത്തില്‍ മൂളിപ്പാട്ടോടെ നൃത്തം  ചെയ്യുന്നതാണോ എന്ന് തോന്നിപ്പോകും. വെവ്വേറെ മരച്ചില്ലകളെയൊന്ന്‍  വീക്ഷിച്ചാല്‍ ഓരോ മരങ്ങളുടെ ചില്ലയും വ്യത്യസ്തമായി ആകും കാറ്റിനോട് പ്രതികരിക്കുന്നത് എന്ന് മനസ്സിലാക്കാം.
എന്നിട്ടും പല താളങ്ങളിലായി കാറ്റിനോട് പ്രതികരിച്ച് സംഗീതം പുറപ്പെടുവിക്കും,   അതുപോലെ മനുഷ്യര്‍ എല്ലാപേരും ഒരു പോലെ ആയിരിക്കണം  പെരുമാറുന്നത് എന്ന് ശഠിക്കുന്നതില്‍ എന്ത് യുക്തിയാണുള്ളത്
പക്ഷേ എങ്ങനെ ആയാലും അവനാല്‍ കഴിയും വിധം സംഗീതമാകുന്ന നന്മ പുറപ്പെടുവിക്കാന്‍ കഴിയണം. കാറ്റിനോടൊപ്പം പ്രതികരിക്കാതെ ഏതെങ്കിലും മരച്ചില്ലക്ക് നില നില്‍ക്കുവാന്‍ കഴിയുമോ, അങ്ങനെ നിന്നാല്‍ ആ ചില്ല ഒടിഞ്ഞു വീഴില്ലേ, അതുപോലെ മനുഷ്യരും സമൂഹത്തോട് അല്ലെങ്കില്‍ തന്‍റെ പ്രശ്നങ്ങളോട് തെല്ല്‌ വിട്ടുവീഴ്ച യോട്  അഭിമുഖീകരിച്ചാല്‍ സന്തോഷം ആകില്ലേ ജീവിതങ്ങള്‍, അതല്ല എല്ലാറ്റിനും എതിരെ മരുതലിച്ചു നിന്നാല്‍ ഒടിഞ്ഞുവീഴുന്ന ശിഖരം പോലെയാകില്ലേ--------,

മരുപ്പച്ച










2016, ഒക്‌ടോബർ 18, ചൊവ്വാഴ്ച

ലഹരികള്‍

          ലഹരികള്‍
         ************
ലഹരിയ്ക്കായി ലഹരിയെത്തേടുന്ന
മനുഷ്യര്‍ ലഹരിയാലെമണ്ണടിയുന്നു
സിരകളില്‍പ്പകരും ലഹരികള്‍
ഫണംവിടര്‍ത്തുന്നു നാഗമായ്

ചുണ്ടോടടുപ്പിക്കും ജീവിതങ്ങള്‍
പലതുമേ  രുചിയറിയാതെ--
 ലഹരിയാലെ തകര്‍ന്നിടുന്നു
വൈധവ്യത്താലുഴലുന്ന ജീവിതങ്ങളും

നിമിഷനേരത്തെ സുഖത്തിനായി
പേറുന്നലഹരികള്‍ ശാപമായി
മാറുന്നു കുടുംബബന്ധങ്ങളില്‍

ഹൃദയഭാരമിറക്കാനായി
നുണയുന്നപുതുലഹരികള്‍
ഹൃദയതിലേറുന്നു പുതു
ഭാരമായി മണ്ണടിയും വരെ

വിരസമാംജീവിതമൊന്നു
സരസമാക്കീടുവാന്‍
തേടുന്നോരോ കുറുക്കുവഴികളും-
കൂടെക്കൂടുന്നുചുടലവരെ

നുകരുന്ന വിഷലഹരിയില്‍
തിമിര്‍ത്താടുന്നു മാനുഷര്‍
സര്‍പ്പത്തിന്‍ തുല്ല്യരായ് ഇഴയുന്നു
 പാരിതില്‍ മൂല്യങ്ങളില്ലാതെ

മരുപ്പച്ച














2016, ഒക്‌ടോബർ 16, ഞായറാഴ്‌ച

പൌലോ കൊയ്‌ലോ- ആല്‍കെസ്റ്റ്

                           

എഴുപത്തിയൊന്നു ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുകയും ആറര കോടി കോപ്പികള്‍ വിറ്റഴിയുകയും ചെയ്ത വിഖ്യാതമായ ഒരു നോവല്‍ പരിചയപ്പെടുത്തുന്നത് അനിവാര്യമാണോ എന്ന് തെല്ല്‌ സംശയമുണ്ട്,  സ്വപ്നത്തില്‍ ദര്‍ശിച്ച നിധി തേടിപ്പോകുന്ന സാന്റിയാഗോ എന്ന ഇടയബാലന്‍റെ കഥയാണ്‌ പൌലോ കൊയ്‌ലോ പറയുന്നത്.മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട ഈ പുസ്തകത്തിന്‌ ഒന്ന് കൂടി മാറ്റ് കൂട്ടുന്നത്‌ ആമുഖമായി കൊയ്‌ലോയുടെ സൃഷ്ടികളെക്കുറിച്ചുള്ള  പഠനം വിവരിക്കുന്ന കെ എം വേണുഗോപാലിന്റെ എഴുത്താണ്. ആധുനിക കാലഘട്ടത്തില്‍ മനുഷ്യന്‍റെ വികാസത്തിന് പുതിയ ദര്‍ശനങ്ങള്‍ തന്നത് സിഗ്മണ്ട് ഫ്രോയ്ഡ്, കാറല്‍ മാര്‍ക്ക്സ്, ഫ്രെഡ്രിക് നീത്ഷെ എന്നിവരാണല്ലോ. ഇവര്‍ക്ക് മൂന്നു പേര്‍ക്കും മതത്തെക്കുറിച്ചും മതവിശ്വാസത്തെക്കുറിച്ചും, ദൈവവിശ്വാസത്തെക്കുറിച്ചും വ്യതസ്തമായ നിലപാടുകള്‍ ആയിരുന്നു. ഒരു പക്ഷെ യുക്തിചിന്തകള്‍ ആയിരിക്കാം എല്ലാത്തിനും അടിസ്ഥാനം. ഇതിനൊക്കെ വ്യത്യസ്തമായിയാണ് പൌലോ കൊയ്‌ലോയുടെ കണ്ടെത്തലുകള്‍, സര്‍ഗാത്മകതയുള്ള ഓരോ മനുഷ്യനും അവരുടെതായ മാര്‍ഗങ്ങളില്‍ ദൈവത്തെ കണ്ടെത്തിയവരായിരിക്കും. പ്രകൃതിയെ ദൈവത്തിന്‍റെ ഒരു പര്യായമായോ കൈവെള്ളയായോ കാണാന്‍ അവര്‍ക്ക്‌ കഴിയും. ഇത്തരം ചിന്തകള്‍ ആയിരിക്കാം പൌലോ കൊയലോയുടെ എഴുത്തുകളെ നോവല്‍ അല്ല ദാര്‍ശനീക  ചിന്തകള്‍ എന്നൊക്കെ വിമര്‍ശകര്‍
പറയുന്നത്. സാത്താന്‍ ആരാധനയില്‍ ഒരു ഘട്ടത്തില്‍ ആയിരുന്ന പൌലോ കൊയ്‌ലോ നല്ല ഒരു ദൈവവിശ്വാസി ആകുന്നത് ചിലപ്പോള്‍ ദൈവത്തിന്‍റെ ഇടപെടല്‍ ആയിരിക്കാം--- ഒരു ഭാഷയില്‍ നിന്ന് മറ്റൊരു ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുമ്പോള്‍ എഴുത്തുകാരനെ മറ്റൊരു സംസ്കാരത്തില്‍ ആയിരിക്കുന്നവരുടെ മനസ്സില്‍ കുടിയിരുത്തുക എന്നൊക്കെ നമുക്ക് വ്യാഖ്യനിക്കാം, അക്കാര്യത്തില്‍ പരിഭാഷ നിര്‍വഹിച്ച രമാമേനോന്‍ വിജയിച്ചിരിക്കുന്നു.
                                                   
      , തന്‍റെ ജോലിയോടും കൂറും വിശ്വസ്തയും ഉള്ള ഇടയ ബാലനാണ് സാന്റിയാഗോ, കൂടെയുള്ള ഓരോ ആടുകളുടെ ഹൃദയസ്പന്ദനം തിരിച്ചറിയാന്‍ കഴിയുന്നവന്‍. ആട്ടിന്‍ രോമം വില്‍ക്കാന്‍ ആടുമായി പോകുന്ന  സമയത്ത് കണ്ടുമുട്ടുന്ന ആണ്ടുലീസക്കാരിയായ പെണ്‍കുട്ടി തെല്ല്‌ സമയത്തേക്കെങ്കിലും അവന്‍റെ മനം കവര്‍ന്നു. എപ്പോഴും  ബുക്കുകള്‍ കയ്യില്‍ കരുതുകയും, ഇനിയുള്ള സമയം കുറെ വലിയ ബുക്കുകള്‍ വാങ്ങണം എന്ന ചിന്തയും നിധിതേടിപ്പോകുന്ന ഇടയബാലന്‍റെ പ്രത്യകതയായി കൊയ്‌ലോ ചൂണ്ടികാട്ടുന്നു. സ്വപ്നങ്ങള്‍ വിശകലം ചെയുന്നതിനായി ഒരു സ്ത്രീയുടെ അടുക്കല്‍ എത്തുന്ന ഇടയബാലന്‍ ശരിക്കും സന്ദേഹിയായ ഒരു മനുഷ്യനെ
വരച്ചുകാട്ടുവാനുള്ള  കൊയലോയുടെ ശ്രമമായി കാണാം.  യാത്രയുടെ തുടക്കത്തില്‍ കണ്ടു മുട്ടുന്ന സലെമിലെ രാജാവെന്ന്  സ്വയം പരിചയപ്പെടുത്തിയ മനുഷ്യന്‍ നല്‍കുന്ന ഉപദേശങ്ങള്‍ ഇടയ ബാലന്‍റെ ചിന്തകളെ ഉദ്ദീപിപ്പിക്കുന്നു, ഈ ലോകത്തിലുള്ള എല്ലാ സുഖങ്ങളും അനുഭവിക്കുന്നതോടൊപ്പം കയ്യില്‍ മൂല്യമെന്ന രണ്ട് തുള്ളി എണ്ണ എപ്പോഴും
കരുതണമെന്ന ഉപദേശം ഒരു ഉദാഹരണത്തിലൂടെ വിവരിക്കുന്നത് ഈ നോവലിന്‍റെ ഒരു ആകര്‍ഷണബിന്ദുവാണ്.യാത്രക്കിടയില്‍  സഹായിയായി കൂടെ കൂടിയസുഹൃത്ത്  തന്‍റെ കയ്യിലെ സമ്പത്ത് മുഴുവന്‍ തട്ടിയെടുത്ത് മുങ്ങുമ്പോള്‍  സാന്റിയാഗോ പുതിയ ഒരു വഴിത്തിരുവില്‍ എത്തുന്നു. നിധി തേടിയുള്ള യാത്രക്ക് തല്ക്കാലം വിരാമം ഇട്ടുകൊണ്ട് സാന്റിയാഗോ ഒരു ഗ്ലാസ്‌ കടയില്‍ ജീവനക്കാരനായി. കഠിനാധ്വാനവും ആത്മാര്‍ത്ഥതയും നിലനില്‍പ്പിനുവേണ്ടിയുള്ള ശ്രമവും ചേര്‍ന്നപ്പോള്‍  കടയുടെ നിലവാരവും അവസ്ഥയും മാറി അതോടൊപ്പം സാന്റിയാഗോയുടെ സമ്പാദ്യവും കൂടി.
ഒരു വര്‍ഷത്തെ  സമ്പാദ്യവുമായി തിരിച്ചു നാട്ടിലേക്ക് പോയി വീണ്ടും ആട്ടിടയനായി ജീവിക്കുക എന്ന തീരുമാനവുമായി ജോലി വിടുന്ന സാന്റിയാഗോ, മുന്‍പ് കണ്ട സ്വപ്നത്തെക്കുറിച്ച് ഓര്‍ക്കുന്നു, നിധിയും പിന്നെ എല്ലാം,- എല്ലാം അറിയുന്ന ആല്‍കെമിയും--മരുഭൂമി കടക്കണം പിരമിഡിന്‍റെ അടുത്ത് എത്തണം നിധി സ്വന്തമാക്കണം-----

                                                തീഷ്ണമായ ആഗ്രഹത്തോട്‌ കൂടി നിധി തേടുവാനായി ഒരു ഒട്ടകവുമായി മരുഭൂമിയില്‍ ഇരുന്നൂറോളം വരുന്ന കൂട്ടത്തോടൊപ്പം യാത്രയാകുന്നതോടെ കഥ പുതിയ മാനങ്ങള്‍ തേടുകയായി. അനന്തമായ മരുഭൂമിയിലൂടെയുള്ള യാത്ര , അവനെ പുതിയ പാഠങ്ങള്‍ പഠിപ്പിച്ചു. യാത്രക്കിടയില്‍ ഉണ്ടായ വെള്ളപ്പൊക്കവും , മരുഭൂമിയിലെ ഗോത്രങ്ങള്‍ തമ്മിലുള്ള യുദ്ധവും യാത്രയില്‍ നിന്ന് പിന്തിരിപ്പിക്കാനുള്ള ചിന്തയുണ്ടായി എങ്കിലും കൂട്ടത്തില്‍ ഉണ്ടായ ഒട്ടകക്കാരന്‍റെ ഉപദേശം പ്രതിസന്ധികളെ തരണം  ചെയ്യുവാനുള്ള ബലം നല്‍കി. ഈ  ലോകത്തിലുള്ള സകലചരാചരങ്ങള്‍ക്കും അതിന്‍റെതായ ആത്മാവ് ഉണ്ടെന്നും അതൊന്നും കണ്ടില്ല എന്ന് നടിക്കരുത് എന്ന വാക്കുകള്‍ കൂടെയുണ്ടായിരുന്ന ഇംഗ്ലീഷ് കാരനില്‍ നിന്നു കിട്ടിയതാവാം സാന്റിയാഗോക്ക്.   ഇംഗ്ലീഷ്കാരന്‍റെ കയ്യിലുണ്ടായിരുന്ന പുസ്തകത്താളുകളില്‍ നിന്നു മരുഭൂമിയിലെ  ആല്‍കെമിസ്റ്റിനെ കുറിച്ച് കിട്ടിയ  പുതിയ അറിവുകള്‍ നിധിയോടൊപ്പം ആല്‍കെമിസ്റ്റിനെ തേടാനും അവരില്‍അതിയായ ആഗ്രഹം ഉണ്ടാക്കി. മരുഭൂമിയില്‍ അപ്രതീക്ഷിതമായി കണ്ടു മുട്ടിയ ഫാത്തിമ എന്ന പെണ്‍കുട്ടിയില്‍ തുടങ്ങുന്ന അനുരാഗവും ഫാത്തിമയിലൂടെ ആല്‍കെമിസ്റ്റിനെ കണ്ടെത്തുന്നതും  മരുഭൂമിയിലെ ഗോത്രങ്ങള്‍ തമ്മിലുള്ള യുദ്ധവും അനുവാചകരെ കൊയ്‌ലോ പുതിയ ലോകത്തിലേക്ക്‌ കൂട്ടികൊണ്ട്പോകുന്നു.
വരാന്‍പോകുന്ന  ഒരു യുദ്ധത്തെക്കുറിച്ചുള്ള ഒരു മുന്നറിയിപ്പ് ഒരു ഗോത്രത്തിന് സാന്റിയാഗോ നല്‍കിയത് മരുഭൂമിയില്‍ ജീവിക്കുന്ന ഗോത്രതലവനെ പോലും അത്ഭുതത്തിലാഴ്ത്തി. പ്രക്രിതി നല്‍കുന്ന ഓരോ ചലനവും തള്ളികളയേണ്ടതല്ല അതെല്ലാം സൂക്ഷ്മമായി അവലോകനം ചെയ്യണം എന്ന സത്യത്തിലേക്കിത് വെളിച്ചം വീശുന്നു. ഒരു വേള  ഫാത്തിമയെ
കണ്ടെത്തിയത്തോടെ നിധിതേടാനുള്ള ആഗ്രഹം ഉപേക്ഷിക്കുന്ന സാന്റിയാഗോ ആല്‍കെമിസ്റ്റിന്‍റെ ഉപദേശത്താള്‍  മുന്നോട്ട് .പോകുന്നു തുടര്‍ന്ന്‍
ആല്‍കെമിസ്റ്റു മൊത്തുള്ള യാത്രയും ഇടയബാലന്‍ നേടിയെടുക്കുന്ന ഒത്തിരിയേറെ അറിവുകളും ദാര്‍ശനികാമായ ചിന്തകളും ജിജ്ഞാസയോടെ വായനയെ മുന്നോട്ട് കൊണ്ട് പോകുന്നു. അവസാനം യാത്ര തുടങ്ങിയസ്ഥലത്ത് തിരിച്ചെത്തിയ സാന്റിയാഗോ ഒരു സിക്കമൂര്‍ മരത്തിന്‍റെ  ചുവട്ടില്‍ നിന്ന് നിധി കണ്ടെത്തുന്നു----തന്‍റെ പ്രണയിനി ഫാത്തിമ നിന്നെ കാണാന്‍ വരുന്നേ എന്ന മധുര മൊഴിയോടെ കഥ അവസാനിക്കുന്നു---,

                                                           ഇതിനെ വെറുമൊരു കഥയായി വായിക്കണ മെന്നുള്ളവര്‍ക്ക് കഥയും അതല്ല ആഴങ്ങളിലേക്ക് ഇറങ്ങിയാന്‍, തത്വചിന്തയും, ജീവിതത്തിന്‍റെ വഴികാട്ടിയും ആയിരിക്കും--- എന്തെങ്കിലം നേടിയെടുക്കണമെന്ന് ഒരാള്‍ പൂര്‍ണ്ണ മനസ്സോടെ ആഗ്രഹിച്ചാല്‍ ആ ആഗ്രഹം സഫലമാക്കാന്‍ വേണ്ടി ലോകം മുഴുവന്‍ അവന്‍റെ സഹായത്തിനെത്തും-- ഈ കഥയിലെ പ്രാധാനആശയം  ഇതാണ്---


മരുപ്പച്ച




                                               

2016, ഒക്‌ടോബർ 13, വ്യാഴാഴ്‌ച

സംവരണവും--പട്ടിപ്രേമവും

സംവരണവും--പട്ടിപ്രേമവും
*******************************
സംവരണങ്ങള്‍ പലരീതിയിലാണ് പോലും
സ്ത്രീ സംവരണം പുരുഷസംവരണം
മേല്‍ ജാതി കീഴ്ജാതി അങ്ങനെ എല്ലാം
ചേര്‍ത്ത് നൂറ്റി നാല്പത് , ഇനി വരും
നിയമസഭയില്‍ പട്ടിക്കൊരു സീറ്റ്
സംവരണമായാലോ--അപ്പോളത്
ഡോബാര്‍മാനോ, പൊമേറിയനോ---
ഒരു സന്ദേഹമാണേ---

മരുപ്പച്ച

2016, ഒക്‌ടോബർ 12, ബുധനാഴ്‌ച

ആദര്‍ശമില്ലാത്ത രാഷ്ട്രീയം

ആദര്‍ശമില്ലാത്ത രാഷ്ട്രീയം
****************************

രാഷ്ട്രമെന്തന്നറിയാത്തവര്‍
രാഷ്ട്രീയക്കാരനാകുമ്പോള്‍
പൂമാലയേന്തി പല്ലിളിക്കുന്ന
കുരങ്ങനല്ലോയിതിലും
ഭേദമെന്ന് തോന്നിപ്പോകും--

മരുപ്പച്ച

ശിലായുഗത്തിലെ രാഷ്ട്രീയക്കാരന്‍

 ശിലായുഗത്തിലെ രാഷ്ട്രീയക്കാരന്‍
************************************

ശിലായുഗത്തിലെ വനവാസം മാറി
പുതുയുഗം വന്നതറിഞ്ഞില്ലേ
രാഷ്ട്രീയക്കാരാ - -
ഇനിയുമെങ്കിലും
നിര്‍ത്തിക്കൂടെയീ രാഷ്ട്രീയത്തിന്‍
പേരിലെ നരഹത്യ-
ഓര്‍ക്കുക നിങ്ങള്‍  --
അനാഥത്വം വിതറും കുഞ്ഞുങ്ങളും
വൈധവ്യം പേറുമമ്മമാരുടെ
നിലവിളിയും മണ്ണില്‍ വീഴുമോരോ
 തുള്ളി  കണ്ണുനീരിനും ---എന്ത് വിലയാ
നല്‍കുക-----

മരുപ്പച്ച


2016, ഒക്‌ടോബർ 9, ഞായറാഴ്‌ച

വിജയ പരാജയങ്ങള്‍

     വിജയ പരാജയങ്ങള്‍
      ***********************
എന്നും എനിക്ക് വിജയത്തെക്കാളേറെ
ഇഷ്ടം പരാജയത്തോടായിരുന്നു
ഇഷ്ടത്തോടെയുള്ള എന്‍റെ ഓരോ
പരാജയവും ഉയരങ്ങളിലേക്കുള്ള
ചവിട്ടു പടികള്‍ ആയിരുന്നുവെന്ന്
അറിഞ്ഞതാവാം  എന്‍റെ  വിജയം--

മരുപ്പച്ച




2016, ഒക്‌ടോബർ 8, ശനിയാഴ്‌ച

പക്ഷപാതം

                 പക്ഷപാതം
                 ************  
സ്വജനപക്ഷപാതവും പരജനപക്ഷപാതവും
പറഞ്ഞ് അധികാരത്തിലേറിയവരിന്നു
പക്ഷപാതം കാട്ടുമ്പോള്‍ അധികാരത്തിലേറ്റിയ
പാവം  ജനങ്ങളിന്നു പക്ഷാഘാതത്താല്‍
വലയുന്നു------

മരുപ്പച്ച

2016, ഒക്‌ടോബർ 6, വ്യാഴാഴ്‌ച

ഗാന്ധിജി

       ഗാന്ധിജി
      **********
ആര്‍ക്കോവേണ്ടി വസ്ത്രം
ഉപേക്ഷിച്ചൊരുവൃദ്ധന്‍
വേണ്ട വിദേശിയെന്നു
ചൊല്ലിയൊരു വൃദ്ധന്‍
അഹിംസയെന്നൊരു മന്ത്രം
ചൊല്ലിയൊരു വൃദ്ധന്‍----

ഓര്‍മകളില്‍ നിന്നകന്നൊരു
താപസനിന്നൊരു കറന്‍സിയില്‍
മാത്രമൊതുങ്ങീടുന്നു-

വീണുടഞ്ഞൊരു കണ്ണടയും
നിലച്ചു പോയൊരു ഘടികാരവും
രാമ-രാമ--ഉച്ചരണിയും
മുഴങ്ങുന്നു എങ്ങോ--
ആരോരുമറിയാതെ----



സമാന്തരമായ കുന്നുകള്‍

                       സമാന്തരമായ കുന്നുകള്‍
                        **************************
ഉയരമുള്ള മലമുകളില്‍ ഇരുന്നു വീക്ഷിക്കുന്നവര്‍ പലപ്പോഴും അതിന് സമാന്തരമായോ അല്ലെങ്കില്‍ അതിനെക്കാളും ഉയരത്തിലോ മാത്രമേ
നോക്കാറുള്ളൂ താഴേക്ക്‌ നോക്കുന്നുവെങ്കില്‍ യാദൃശ്ചികമാകാം
ഇതുപോലെയാണ് ഇന്നത്തെ മനുഷ്യ ജന്മവും. എന്നും മനുഷ്യര്‍
അവന്‍റെ  തോളോട് ചേര്‍ന്ന് നില്‍ക്കാന്‍ കഴിവുള്ളവരെയോ അല്ല
എങ്കില്‍ അവരെക്കാളും മുകളില്‍ ആയിരിക്കുന്നവരെയും ആയിരിക്കും
നോക്കുക.മലയുടെ മുകളിലിരുന്നു താഴേക്ക്‌ നോക്കിയാല്‍ ഒഴുകുന്ന
ചെറിയ കാട്ടാറും പൂക്കളും താഴ്വാരങ്ങളില്‍ കാണാന്‍ കഴിയും
താഴെക്കിറങ്ങിയാല്‍ കുറച്ചുകൂടി വ്യക്തമായി സൌന്ദര്യം ആസ്വദിക്കാം.
അതുപോലെയാണ്  നമ്മുടെ താഴെക്കിടയില്‍ കഴിയുന്ന മനുഷ്യരുടെ ഇടയില്‍
സ്നേഹത്തിന്‍റെ കരുതലിന്‍റെ നിസ്വാര്‍ത്ഥതയുടെ ആര്‍ത്തിയില്ലാത്ത കുറെ
നല്ല മനസ്സുകള്‍ കാണാം----ഒന്ന് താഴെക്കിറങ്ങിയാല്‍-എല്ലാപേരെയും സമന്മാരായി കാണാന്‍ കഴിഞ്ഞാല്‍  ---കുറച്ചു കരുണ കാണിച്ചാല്‍  അപരന്‍റെ ജീവിതത്തില്‍ കൈത്താങ്ങാകാന്‍ കഴിഞ്ഞാല്‍  ജീവിതം അര്‍ത്ഥപൂര്‍ണ്ണമാകില്ലേ---? ജീവിതത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഈഗോയാകുന്ന കുന്നുകളെ നിരപ്പാക്കിക്കൂടെ----?

മരുപ്പച്ച

2016, ഒക്‌ടോബർ 5, ബുധനാഴ്‌ച

കന്യകാമാതാവ്

     കന്യകാമാതാവ്
    *******************
അക്ഷരത്തിന് കാവലായ
കന്യാമറിയമേയെന്‍
തൂലികക്ക് കാവലായിരിക്കേണമേ
നല്‍ ചിന്തകളും പ്രവര്‍ത്തിയാലുമെന്‍
ജീവിതം സാഫല്യമാക്കീടാന്‍
കൂട്ടായിരിക്കേണമേ---

വചനമാം അഗ്നിയെന്നില്‍ജ്വലിച്ചീടുവാന്‍
എന്നിലെ തമസ്സൊന്നു മാറ്റീടണമേ
കരയുന്ന മനുജന്‍റെ കണ്ണുനീരോപ്പുവാനെന്‍
ഹൃദയ ജാലകം തുറന്നീടണേ-

അപരന്‍റെ കുരിശൊന്നു താങ്ങുവാന്‍
സ്വാര്‍ത്ഥമാം മോഹങ്ങള്‍ നീക്കിടണെ            
വിളങ്ങുമൊരു ശമരിയാക്കാരനാകുവാനെന്‍
ചിന്തകള്‍ക്ക്തെളിച്ചമേകേണമേ

നിസ്വനായിപിറന്നൊരേശുവിനമ്മേ
ലാളിത്യമെന്നില്‍ നിറക്കേണമേ
എന്‍ ജീവിതമാകും കാനായില്‍
അമ്മേ  മധ്യസ്ഥയാകേണമേ

സഹനത്തിന്‍ മാതൃകയാമെന്നമ്മേ
ക്ഷമയെന്നപുണ്ണ്യത്താലെന്നെ
നിറയുവാന്‍ കനിയേണമേ
അപമാനിതനാകുംവേളകളില്‍
എന്‍കരംപ്പിടിച്ചെന്നെ നടത്തേണമേ





മരുപ്പച്ച






2016, ഒക്‌ടോബർ 4, ചൊവ്വാഴ്ച

നിരോധനാജ്ഞ

        നിരോധനാജ്ഞ
       ******************
നാല് മനുഷ്യരൊരുമിച്ചു കൂടുമ്പോള്‍
നിരോധനാജ്ഞ പ്രഖ്യപിക്കും
ഭരണകൂടമേ -- മനുഷ്യരെക്കൊല്ലും
പട്ടികളൊരുമിച്ചുകൂടിയാലെന്തേ-
നിങ്ങള്‍ കര്‍ഫ്യൂ പ്രഖ്യപിക്കാത്തെ -

മരുപ്പച്ച

സ്വാശ്രയകോളേജ്

       സ്വാശ്രയകോളേജ്
      *******************
സ്വാശ്രയക്കാരും പരാശ്രയക്കാരും
സര്‍ക്കാരും ചേര്‍ന്ന് പാവപ്പെട്ട
മലയാളി പിള്ളേരുടെ ഭാവി
ആശ്രയമില്ലാതാക്കി---


വാര്‍ത്ത

മെനയുന്ന വാര്‍ത്തകള്‍
***********************
വാര്‍ത്തകള്‍ക്കായി
വാര്‍ത്തകള്‍മെനഞ്ഞ്
വാര്‍ത്തകള്‍ക്കായി
കാതോര്‍ക്കുന്നവരെ
വിഡ്ഢിയാക്കൊന്നൊരു
കൂട്ടര്‍---

വാര്‍ത്തയെ കുലംകക്ഷം കീറി
മുറിക്കുന്നൊരുകൂട്ടര്‍
ഊഹങ്ങള്‍ മെനയുന്നു പലതും
അതല്ലേയിതെന്ന് ചോദ്യശരങ്ങള്‍
പിന്നെ വാക്കില്‍പിടിക്കുന്നു
പുതിയവാര്‍ത്തകള്‍ മെനയുന്നു

ചര്‍ച്ചകള്‍ക്കായിഒരുക്കുന്നു
ഇടങ്ങള്‍പലതുമിവര്‍
നേരുംനെറിയുമില്ലാത്ത കൂട്ടര്‍

വിശപ്പറിയാത്തവര്‍
വിശപ്പിനെക്കുറിച്ച്

നീതിബോധമില്ലാത്തവര്‍
നീതിയെക്കുറിച്ച്

പ്രണയമില്ലാത്തവര്‍
പ്രണയത്തെക്കുറിച്ച്

പേറ്റുനോവറിയാത്തവര്‍പോലും
വാചാലരാകുന്നുവേദികളില്‍
പ്രസവമെന്നപുണ്യത്തെക്കുറിച്ച്

കാമിനികള്‍ക്കാട്ടും വിക്രിയപോലും
മഹത്വവല്ക്കരിക്കുന്നിവര്‍
ദിനരാത്രങ്ങള്‍ പോലും മാറ്റിവക്കുന്നു
ചര്‍ച്ചകള്‍ക്കായി----

മാനവര്‍ക്ക് ജിഹ്വയായിരുന്നവര്‍
മാനവര്‍ക്ക് ഭാരമായീടുന്നു----
തന്ത്രങ്ങള്‍ മെനയുന്നിവര്‍--
കച്ചവടങ്ങല്‍ക്കായി----

മരുപ്പച്ച







2016, ഒക്‌ടോബർ 1, ശനിയാഴ്‌ച

കൊടി വച്ച രാഷ്ട്രീയം

കൊടി വച്ച രാഷ്ട്രീയം
*********************

കൊടി വച്ച കാറിലഞ്ച് വര്‍ഷം
പാറി പറന്നു നടക്കുന്നവരും

കൊടി വച്ച കാറിലഞ്ചുവര്‍ഷം
കയറാനായി  പാടുപെടുന്നവരും

ചേര്‍ന്നൊരുക്കിയ പരസ്പ്പര
സഹകരണമാണ്  നമ്മുടെ രാഷ്ട്രീയം--


മരുപ്പച്ച



2016, സെപ്റ്റംബർ 30, വെള്ളിയാഴ്‌ച

ദനാ മജിയെന്ന മനുഷ്യന്‍

 ദനാ മജിയെന്ന   മനുഷ്യന്‍
 **************************
ഭാര്യ ഭാരമാകുന്ന നാട്ടില്‍
ഭാര്യയുടെ ശവം ചുമക്കുന്നൊരുവന്‍
പ്രണയമെന്തെന്നറിയാത്തവര്‍
നോക്കുക കാണുകയിതാണ്
പ്രണയമെന്ന മന്ത്രം--

പരിഭവമില്ല പരാതിയില്ല
ചുമക്കുന്നു പവിഴം പോല്‍
പ്രാണപ്രയസിതന്‍ നിര്‍ജീവമാം മേനി

താണ്ടുന്നു ദൂരങ്ങള്‍
താങ്ങുവാനാരുമില്ലാതെ
വിളികേള്‍ക്കാത്ത ദൈവങ്ങളെ
കാണുന്നില്ലേ നിങ്ങളിതൊന്നും

പെറ്റമ്മ തന്‍ ജഡംപേറുമച്ഛന്
കൂട്ടായനുഗമിക്കും മകളുടെ
വേദനയൊന്നകയറ്റാനാകുമോയീ
തമസ്സാല്‍നിറഞ്ഞ ലോകത്തിന് ?

മൊഴിയുവാനില്ലയേറെ വാക്കുകള്‍
പിളരുന്ന ഹൃദയത്തില്‍ നിന്നു
ഉതിരുന്ന രുധിരം തൂകുന്നു
നിന്‍പാദത്തില്‍ മാപ്പിനായി-

നിന്‍ പാദം പതിക്കും കല്ലുകള്‍
എല്ലാമേ തീരട്ടെ അഹല്യയായി
സഹനത്തിന്‍ മൂര്‍ത്തിയായി-
വിളങ്ങട്ടെയെന്നും നീയീ ഭൂമിയില്‍

പ്രണയത്തിനമൂര്‍ത്ത ഭാവം കാട്ടി
മനുഷ്യമനസ്സിനെ പിളര്‍ത്തി നീ
ദീപം തെളിച്ചു കാത്തിരിക്കും
ദൈവമെന്ന സത്വം നീയല്ലേ--?

നീയാണ് ക്രിസ്തു നീയാണ് ബുദ്ധന്‍
നീയാണ് സ്നേഹത്തിന്‍ മൂര്‍ത്തി
നമിക്കുന്നു നിന്‍ മുന്നില്‍----

മരുപ്പച്ച-








2016, സെപ്റ്റംബർ 28, ബുധനാഴ്‌ച

അന്നയുടെ അക്ഷരത്താളുകള്‍--മിനി ജോണ്‍സന്‍

         അന്നയുടെ അക്ഷരത്താളുകള്‍--മിനി ജോണ്‍സന്‍
        **************************************************

കവിതയും കഥയും മാറ്റി നിര്‍ത്തി ഒരു സംസ്കാരത്തിന് നിലനില്ക്കാന്‍ കഴിയില്ല, ഒരു ചരിത്രം ഉറങ്ങുന്നത് ഇത്തരം കലകളിലൂടെയാകം. കാലഘട്ടം
മാറുന്നതിനനുസരിച്ച് എല്ലാം  വിമര്‍ശനങ്ങള്‍ക്ക് വിധേയമാകുന്ന കാലത്തില്‍
ആണല്ലോ നമ്മള്‍ ജീവിക്കുന്നത് അതുകൊണ്ടാകാം കവിതയും ഇന്ന് പല തരത്തിലുള്ള വിമര്‍ശനങ്ങള്‍ക്കും വിധേയമാകുന്നത്. കവിതകള്‍ പലപ്പോഴും
മനസ്സിന്‍റെ നിറഞ്ഞു തുളുമ്പുന്ന വികാരമോ മനോവിചാരങ്ങളോ ഒക്കെ ആകാം
അത് എങ്ങനെ ആകണം എത്രത്തോളം ആകാം എന്നൊരു മാനദണ്ഡം ഇല്ല, എല്ലാത്തിനും സ്വാതന്ത്ര്യം ഉള്ളപോലെ കവിതക്കും അത് ഉണ്ട്.  പച്ചയായ മനുഷ്യന്‍റെ മനോ വികാരങ്ങളും വിചാരങ്ങളും  തുറന്ന് കാട്ടുന്ന നാല്‍പ്പത് കവിതകള്‍ അടങ്ങിയ ഒരു കൊച്ചു സമാഹാരമാണ് മിനി ജോണ്‍സന്‍ ന്‍റെ അന്നയുടെ അക്ഷരതാളുകള്‍ , കവിതാസമാഹാരത്തിനു ആമുഖം എഴുതിയ
ബഹുമാപ്പെട്ട മോഹന്‍ദാസ്‌ മൊകേരി സര്‍ പ്രത്യകം അഭിനന്ദനം അര്‍ഹിക്കുന്നു. വിമര്‍ശനത്തിന് വേണ്ടി മാത്രം  വിമര്‍ശിക്കാന്‍ വിഷയം കണ്ടെത്തുന്ന ഈ കാലഘട്ടത്തില്‍ അതിനൊക്കെ വിപരീതമായി വളര്‍ച്ചയുടെ പാതയില്‍ പൂക്കള്‍ വിതറുന്ന നല്ല ഓര്‍മ്മപ്പെടുത്തലുകള്‍  ആമുഖത്തില്‍ കാണാം. മനുഷ്യസ്നേഹം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ സമയത്ത് പ്രത്യകിച്ച് മാതാപിതാക്കളെ പോലും തള്ളിക്കയുന്ന മക്കള്‍ ഉള്ളപ്പോള്‍ ഒരു ഓര്‍മ്മപ്പെടുത്തലായി വാടക വീടെന്ന ഒന്നാമത്തെ കവിത കാണാം, പത്ത് മാസം കിടന്ന അമ്മയുടെ ഗര്‍ഭപാത്രത്തെ വാടകയില്ലാത്ത വാടകവീടെന്ന  കവിയുടെ പ്രയോഗം  നല്ല ഒരു ചിന്തയാണ്. ചില കവിതകളില്‍ ഉപയോഗിച്ചിട്ടുള്ള പുതിയ ചില പദങ്ങള്‍ കൃത്രിമത്വം ആരോപിക്കാമെങ്കിലും
അതിനെ പദങ്ങളുടെ പരിചയപ്പെടുത്തലായി കാണാനും, അതിന്‍റെ അര്‍ത്ഥം
പേജുകളില്‍ സൂചിപ്പിച്ചത് എന്നെപ്പോലുള്ള  പുതുഎഴുത്തുകാര്‍ക്ക്  ഒരു
പാഠമായി കാണാനുമാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. കാപട്യമേറുന്ന ഹൃദയങ്ങളെ
തുറന്ന് കാട്ടുന്ന കവിതയാണ് തമോമയം, ഒരു ഗുണപാഠം പോലെ ചില പരാമര്‍ശങ്ങള്‍ നന്നായിട്ടിണ്ട്‌.അക്ഷരങ്ങള്‍ക്കായി  മനസ്സിന്‍റെ വാതായനം തുറന്നിട്ട്‌ കാത്തിരിക്കുന്ന കവിയുടെ വികാരം നന്നായി പ്രതിഫലിക്കുന്നു ഭാവാക്ഷരങ്ങളില്‍. ഇന്നിന്‍റെ നഷ്ടം ശരിക്കും  ചൂണ്ടികാട്ടുന്നു പാരിന്‍റെ പൈദാഹം എന്ന കവിത, നഷ്ടപ്പെടുന്ന മരങ്ങളും, മരിച്ചു വീഴുന്ന പക്ഷികളും,
വര്‍ദ്ധിക്കുന്ന സൂര്യതാപവും എല്ലാം വികാരമാകുന്നു. നക്ഷ്ടബോധത്തില്‍ നിന്ന് മാറി എങ്ങോ കാണുന്ന ഒരു പ്രതീക്ഷയുടെ കിരണmaanu വജ്രപ്രഭ, വായനക്കാര്‍ക്ക് ഒരു പ്രതീക്ഷയും കുളിരും നല്‍കുന്നു. പ്രവാസിയുടെ വേദന
നന്നായി വിലയിരുത്തി- പ്രവാസിയുടെ ദിനങ്ങള്‍ എന്ന കവിത.  നടന്നു പോയി പൈസ നാട്ടില്‍ അയക്കുന്ന പ്രവാസിയും  കാറില്‍ പോയി പൈസ എടുത്തു ചിലവാക്കുന്ന വീട്ടുകാരും, യാഥാര്‍ത്യങ്ങള്‍ വരച്ചുകാട്ടുന്നു.ഗ്രാമശുദ്ധിയും ഊഷ്മാഗമവും എന്ന കവിതകള്‍ കവയത്രിയുടെ പ്രകൃതിയുമായുള്ള അടുപ്പവും വികാരവുംആകുലതയുമാണ്  . (മലമേടുകള്‍ ചുറ്റി ഹരിത ഭൂമി പാലരുവി പ്രവാഹമായി നീര്‍ച്ചാലുകള്‍ മരതകപ്പട്ട് പുതച്ചു നില്‍ക്കും എത്ര മനോഹരമാണെന്‍റെ ഗ്രാമം ) എന്ന മനോഹരമായ വരികള്‍   വായനക്ക് കുളിര്‍മ്മയേകുന്നു.

                                                     തെരുവിന്‍റെ മക്കള്‍ക്കായി ഒരു തുള്ളി കണ്ണുനീര്‍ മാറ്റി വക്കുന്നു ഹതഭാഗ്യകള്‍ എന്ന കവിതയിലൂടെ. ( നിഷാദിയായി മാറും ചിലപ്പോള്‍ നെറ്റിമേല്‍ രുധിരം പരക്കുന്നു മുറിവേറ്റതറിയാതട്ടഹസിക്കുന്നു വാടിത്തളര്‍ന്നൊരിതളാകും വരെ). എന്ന വരികളിലൂടെ ഭ്രാന്ത് എന്ന കവിതയുടെ മാറ്റ് കൂട്ടുന്നു, ഒപ്പം സമൂഹത്തോടുള്ള ഉത്തരവാദിത്വവും. അഗ്നിയുടേയും ചുംബനത്തിന്‍റെയും വ്യത്യസ്ത ഭാവങ്ങള്‍ കാട്ടുന്ന കവിതകള്‍ ആണ്  അഗ്നിയും ചുംബനവും. ചുംബനസമരങ്ങള്‍ കൊടുംബിരിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍  ഉചിതമായ  ചില എഴുത്തുകള്‍  കാണാം. എല്ലാ വിഷയങ്ങളെപ്പറ്റിയും പ്രതിപാദിച്ച കവയത്രി മനോഹരമായി ഒരു ഗസല്‍ എഴുതാനും മറന്നില്ല. ( അകലല്ലേ മറയല്ലേയെന്‍ കനവേ എന്നുമെന്‍ ചാരെയിരിക്കുകില്ലേ ഗസലിനീണമായൊഴുകിവന്നിന്നു നീ സുരഭില വസന്തമായി പുണരുകില്ലേ ) മനോഹരമായ ഒരു പ്രണയ കാവ്യം പോലുണ്ട് ഗസല്‍പ്പൂക്കള്‍ . മണ്ണിനെക്കുറിച്ച് മനുഷ്യനെ ക്കുറിച്ച് അവന്‍റെ ആകുലതകള്‍, അവസ്ഥകള്‍, പ്രകൃതിയെക്കുറിച്ച്, , പ്രണയം, വിരഹം, കൊച്ചു ചിന്തകള്‍ എല്ലാം നിറഞ്ഞ ഒരു കുഞ്ഞു സമാഹാരമാണ് നാല്പത് കവിതകള്‍ അടങ്ങിയ അന്നയുടെ അക്ഷരതാളുകള്‍ എന്ന് പറയാം.
മരുപ്പച്ച



സൗമ്യമാരെ---മാപ്പ്

           സൗമ്യമാരെ---മാപ്പ്
            *******************  
പട്ടിണിക്കാരന്‍റെ പാത്രത്തില്‍ കയ്യിട്ട്
നികുതിപ്പണം പിരിച്ചിവര്‍
ഗോവിന്ദച്ചാമികള്‍ക്ക് ജന്മമേകുന്നു
ക്രൂരതയേല്ക്കുവാന്‍ മാത്രം ജന്മം
പൂണ്ട സൗമ്യമാരിന്നു ഓര്‍മ്മകള്‍
മാത്രമായീടുന്നു

നിരാലംമ്പരാമമ്മമാരുടെ
നിലവിളികള്‍ പലതായി
പിളര്‍ത്തുന്നു ധരണിയെ
സഹനമറ്റ പ്രകൃതിപോലും
കണ്ണടക്കുന്നുയീ നിലവിളികള്‍
കേള്‍ക്കുവാനാകാതെ-

പൊളിമാത്രം ചൊല്ലുവാന്‍ ജനിച്ചോരോ
കാപാലികന്മാരിന്നു തച്ചുടക്കുന്നു
നീതിശാസ്ത്രങ്ങള്‍

വളച്ചൊടിക്കുന്നു നിയമങ്ങള്‍
ശാപം പോലുമേല്ക്കാത്ത
സര്‍പ്പജന്മങ്ങള്‍
സുനാമികള്‍ പലതും പേറുന്ന
ഭൂമിയെന്തേ കണ്ണടക്കുന്നുയീ-
ദുഷ്ടജന്മങ്ങളെ വിഴുങ്ങാതെ-

ദാത്രിയില്‍ നിന്നുയരുന്ന രോദനം
തകര്‍ക്കുന്നു മേഘപാളികളും
മഴപോലുമുതിരില്ലയീമണ്ണില്‍
വഞ്ചകര്‍ വാഴും കാലം

പൊഴിക്കുവാന്‍ കണ്ണുനീരില്ല
നെഞ്ച് കുത്തിപ്പിളര്‍ക്കുവാന്‍
കഠാരയൊന്നു കരുതേണമോരോ
സൌമ്യയുമീ ഭൂവില്‍--

2016, സെപ്റ്റംബർ 24, ശനിയാഴ്‌ച

ലഹരികള്‍---ചില ചിന്തകള്‍

                ലഹരികള്‍---ചില ചിന്തകള്‍
                ******************************

തലമുറകളുടെ നിലനില്‍പ്പിന് ലൈംഗീകത ആവശ്യമാണ്‌, പക്ഷികളും മൃഗങ്ങളും എല്ലാം ഈ വഴിയിലൂടെ കടന്നുപോകേണ്ടതുണ്ട്. മൃഗങ്ങള്‍
സന്താനോല്പാതനത്തിനുവേണ്ടി  മാത്രം ലൈംഗീകതയെ കാണുമ്പോള്‍ മനുഷ്യന്‍ അതിന് പരിശുദ്ധമായ മറ്റു പല തലങ്ങളും കാണുന്നു. അത്
ഒരു പക്ഷെ മനുഷ്യന്‍റെ ചിന്തിക്കാനുള്ള കഴിവ് ആയിരിക്കാം. മൃഗങ്ങള്‍
ലൈഗീകതക്കായി ലഹരി വസ്തുക്കളെ ആശ്രയിക്കാറില്ല. എന്നാല്‍ മനുഷ്യരില്‍
കുറച്ചുപേരെങ്കിലും ലൈഗീകത ആസ്വദിക്കുക എന്ന ലക്ഷ്യത്തോടെ മദ്യത്തെയും മയക്കുമരുന്നിനെയും ആശ്രയിക്കാറുണ്ട്, ഉപയോഗിക്കുന്ന ലഹരികള്‍ ശരീരത്തെയും  മനസ്സിനെയും കുടുംബത്തെയും സമൂഹത്തേയും
എങ്ങനെ ബാധിക്കുമെന്ന് ഇവര്‍ ചിന്തിക്കാറില്ല, ഇതിന്‍റെ തിക്താനുഭവങ്ങള്‍
അനുഭവിക്കുന്നത് ഇവരില്‍നിന്ന് ജനിക്കുന്ന അടുത്ത തലമുറകള്‍ ആയിരിക്കും.  ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക്‌ പ്രത്യക്ഷത്തില്‍ കുറവുകള്‍ കാണാന്‍
കഴിയില്ലെങ്കിലും മാനസികമായി അവര്‍ക്ക് ഉണ്ടാകുന്ന കുറവുകള്‍ അവരുടെ
ജീവിതത്തെയും സമൂഹത്തേയും ഒരുപോലെ ബാധിക്കും. കുറെ കാലങ്ങള്‍ക്ക്
മുന്‍പ് വരെ കേരളത്തില്‍ വിവാഹ ആലോചനകള്‍ക്ക് ചെറുക്കന്‍ മദ്യപാനിയാണോ എന്ന ചോദ്യം പ്രസക്തമായിരുന്നു, ചിലപ്പോള്‍ മേല്‍പ്പറഞ്ഞ ചിന്തകള്‍ മദ്യപാനവുമായി കൂട്ടിവായിക്കേണ്ടതാണ്. മാറിയ സാമൂഹികാന്തരീക്ഷത്തില്‍ മദ്യപാനം പരിഷ്കാരത്തിന്‍റെ ഭാഗമായപ്പോള്‍ സമൂഹത്തില്‍ ക്രിമിനല്‍ പ്രവര്‍ത്തികള്‍ കൂടിത്തുടങ്ങി. ഒരു വൃക്ഷത്തില്‍ എന്തേലും ക്ഷതമേറ്റാല്‍ ആ ഭാഗം കേടുവന്ന് മരത്തെയും ചിലപ്പോള്‍ അതില്‍ കൂടുകൂട്ടുന്ന പുഴുക്കള്‍ അടുത്ത ചില്ലകളേയും ചിലപ്പോള്‍ ബാധിച്ചേക്കാം ഇത് പോലെയാണ് ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്ന ഓരോ വ്യക്തിയും സമൂഹത്തിനും കുടുംബത്തിനും ദോഷമാകുന്നത്. ലഹരി മുക്തമായ നല്ല ദിനങ്ങള്‍ക്കായി ഒരുമിച്ചു പരിശ്രമിക്കാം--പ്രാര്‍ത്ഥിക്കാം--

മരുപ്പച്ച---






2016, സെപ്റ്റംബർ 23, വെള്ളിയാഴ്‌ച

ഓണക്കാഴ്ചകള്‍

                            ഓണക്കാഴ്ചകള്‍
                             *****************

വാണിജ്യവല്‍ക്കരിക്കപ്പെട്ട ഒരോണം വീണ്ടും കടന്നുപോയി, ബഹുരാഷ്ട്രകുത്തകളുടെ കച്ചവടകേന്ദ്രമായിപ്പോലും കേരളം
മാറിപ്പോയോ എന്നൊരു തോന്നല്‍. വിളവെടുപ്പ് മഹോത്സവമായ
ഓണമിന്ന്‍ മദ്യപാന്‍മ്മാരുടെ ദിനമായോ ? ഓരോ വര്‍ഷവും
മദ്യവില്‍പ്പന ഘട്ടം ഘട്ടമായി ഉയരുന്നു. ഒരു പക്ഷെ കോലാഹലങ്ങളില്‍
നിന്നു മാറിനിന്ന് ഓണത്തെ വീക്ഷിച്ചാല്‍ നമ്മള്‍ കാണാതെ പോകുന്ന
അല്ലെങ്കില്‍ കണ്ടിട്ടും മൌനം പാലിക്കുന്ന പലതും കാണാന്‍ കഴിയും.
ഈ ഓണം എന്‍റെ നാടിന്‍റെ പോക്ക് പഠിക്കാനും എല്ലാം സസൂക്ഷ്മം
നിരിക്ഷിക്കാനും ഒക്കെ കഴിഞ്ഞു. തിരുഓണത്തിന്‍റെ തലേനാള്‍ എന്‍റെ
നാടായ നെടുമങ്ങാട്‌ ടൌണില്‍ ഒന്ന് നടന്നു കണ്ടു,  രണ്ട് എടുത്താല്‍ ഒന്ന്
ഫ്രീ ആയി കിട്ടുന്ന ഓഫറുകള്‍, വീഴുന്നത് ചതിക്കുഴിയില്‍ ആണെന്ന്
അറിയാതെ പൊലിപ്പിക്കുന്ന വര്‍ണങ്ങളില്‍ കാണുന്ന ലോണുകള്‍,
രക്തം കുടിച്ചു ചീര്‍ത്ത മൂട്ട പോലെ വളരുന്ന പണമിടപാട് സ്ഥാപനങ്ങള്‍
എല്ലാപേര്‍ക്കും കൊയ്ത്തിന്‍റെ കാലം ഓണം ആണ്.

                                        ഈ തിരക്കിനിടയില്‍ അപ്രതീക്ഷിതമായി കണ്ണില്‍പെട്ട
ഒരു കാഴ്ച അത്യന്തം വേദനാജനകമായിരുന്നു. മാനസിക അസ്വാസ്ഥ്യം
ബാധിച്ച ഒരു അമ്മയും മകനും റോഡിലൂടെ തമ്മില്‍ തല്ലിയും വഴക്ക് പറഞ്ഞും  നീങ്ങുന്നു, അലക്ഷ്യമായി വസ്ത്രധാരണം, ഒരു നിമിഷം
പോലും  നോക്കി നില്ക്കാന്‍ കഴിയില്ല. ഓണനാളില്‍ ആര്‍ക്കും വേണ്ടാത്തവര്‍ക്കായി ഒരു കവര്‍ ബ്രഡും കുറച്ചു ആഹാരവും വാങ്ങി വന്നപ്പോള്‍ കണ്ണില്‍ നിന്ന് മറഞ്ഞുപോയി രണ്ടുപേരും. എന്തായാലും അവരെ കണ്ടുപിടിക്കുക എന്ന ചിന്തയോടെ  ഞാനും  എന്‍റെ ഭാര്യയും അവര്‍ പോയ വഴിയെ  അവരെ പിന്തുടര്‍ന്നു,  അവര്‍  പ്രധാന വീഥിയില്‍ നിന്ന് ചെറിയ ഒരു വഴിയിലൂടെ   നടക്കുന്നതാണ് കണ്ടത്. അടുത്ത് ചെന്ന് കുശലാന്വേഷണങ്ങള്‍ നടത്തിയപ്പോള്‍ ആ മകന്‍ പറഞ്ഞത് മലമൂത്രവിസര്‍ജ്ജനം നടത്താന്‍ ഒരിടം തേടുന്നു എന്നായിരുന്നു.  ഹൃദയം പലതായി നുറുങ്ങിയ നിമിഷമായിരുന്നു,
ആഘോഷങള്‍ തകര്‍ക്കുമ്പോള്‍ ആരോരുമില്ലാത്ത ചിത്തഭ്രമം ബാധിച്ച രണ്ട് ജന്മങ്ങള്‍ , സകലതും വെട്ടിപ്പിടിക്കാന്‍ വെമ്പുന്ന ലോകത്ത് സ്വകാര്യകാര്യങ്ങള്‍
നിര്‍വഹിക്കാന്‍ പരസ്പരം കാവല്‍ നില്കുന്ന രണ്ട് ജീവിതങ്ങള്‍, എന്‍റെ കയ്യില്‍ കരുതിയ ഭക്ഷണം കൊടുത്തിട്ട് തിരിഞ്ഞ് നടന്നപ്പോള്‍   ആ മകന്‍ പറഞ്ഞു എന്‍റെ അമ്മ ബ്രഡ് കഴിക്കില്ല  അതിനാല്‍ തിരിച്ച് തന്നു. മറുപടിയായി
കണ്ണില്‍ നിറഞ്ഞ കണ്ണുനീര്‍ മാത്രമായിരുന്നു എനിക്ക്. തിരിച്ച് വീട്ടിലേക്കുള്ള യാത്രയില്‍ കൂട്ടായി അവരെപ്പറ്റിയുള്ള ചിന്തയും നുറുങ്ങിയ ഹൃദയവും മാത്രമായിരുന്നു .പിന്നെ ഓണത്തിന്‍റെ പേരില്‍ കാണുന്ന ആഘോഷങ്ങളോട് പുച്ഛവും----

                                         കാനായിലെ കല്യാണവിരുന്നില്‍ വീഞ്ഞു തീര്‍ന്ന വീട്ടുകാര്‍ ആദ്യം അവരുടെ പ്രശ്നം ഉന്നയിച്ചത്  കന്യകാമാതാവിനോടായിരുന്നു അതുകൊണ്ടുതന്നെ എന്‍റെ എല്ലാ വേദനകളും പരിഭവങ്ങളും ഞാനും മാതാവിനോട് പറഞ്ഞു ആ ദിവസത്തെ പ്രാര്‍ത്ഥനയില്‍. അടുത്ത ദിവസം തിരുവോണം അന്ന് ഞാന്‍ കഴിച്ച ഒരു വറ്റു ചോറില്‍ പോലും അവരെ പറ്റിയുള്ള  ചിന്തയായിരുന്നു. അടുത്ത ദിവസം രാവിലെ ഞാന്‍  ടൌണില്‍ എത്തി എങ്ങും ശാന്തത വഴിവാണിഭക്കാര്‍ ഉപേക്ഷിച്ചു പോയ കടലാസുകളും
പ്ലാസ്റ്റിക്കും മാത്രം. ഒരു പക്ഷെ  തിരക്കൊഴിഞ്ഞ മൂകതയാണോ  നെടുമങ്ങാടിന്‍റെ ഭംഗി  ?  കച്ചേരി നടയില്‍  എല്ലാത്തിനും മൂകസാക്ഷിയായി നഗരത്തിന്‍റെ  വിഷവായു ശ്വസിച്ച് നില്‍ക്കുന്ന ആല്‍ മരം മാത്രം ----. അപ്രതീക്ഷിതമായി ഞാന്‍ വീണ്ടും ആ അമ്മയേയും മകനെയും കാണുന്നു, ഞാന്‍ അടുത്തു ചെന്നു കൂടുതല്‍ ഒന്നും അന്വേഷിച്ചില്ല, എന്തേലും കഴിച്ചോ എന്ന് മാത്രം, വാക്കുകള്‍ കൊണ്ടുള്ള ഭാഷയെക്കാള്‍ ചിലപ്പോള്‍ ഹൃദയം കൊണ്ടുള്ള ഭാഷക്ക് സംവദിക്കാന്‍  പെട്ടെന്ന് സാധിക്കും. അവരെ കൂട്ടി  ഹോട്ടലില്‍ പോയി ആഹാരം വാങ്ങിക്കൊടുത്ത്  ഉച്ചക്കുള്ള ഭക്ഷണവും പാര്‍സല്‍ ആക്കി  ക്കൊടുത്ത് അവിടെ നിന്നു പോരുമ്പോള്‍ ശരിക്കും മഹാബലിയെക്കണ്ട് ഓണം ആഘോഷിച്ച പ്രതീതിയാണ് ഉണ്ടായത്---.
ഇത് പോലെയെത്ര ജന്മങ്ങള്‍ ഉണ്ടാകും ആരും കാണാതെ --ആര്‍ക്കും വേണ്ടാതെ-------?


മരുപ്പച്ച-----







2016, സെപ്റ്റംബർ 22, വ്യാഴാഴ്‌ച

മഹാബലി

            മഹാബലി
            ***********
ഗോഡ്സെക്ക് നെയ്ച്ചോറ് വിളമ്പി
ഗാന്ധിജിയെ റേഷന്‍ കടയുടെ
വരിയില്‍ നിര്‍ത്തിയവരിന്ന്
മഹാബലിയെ വീണ്ടും വീണ്ടും
ചവിട്ടി വാമനന് സ്തുതി പാടുന്നു ---


2016, സെപ്റ്റംബർ 20, ചൊവ്വാഴ്ച

പട്ടി നിയമം


       പട്ടി നിയമം
       *************
ചന്തിക്ക് തല്ലുന്ന മാഷിന്‍റെ
മോന്തക്ക് തല്ലുന്ന നാട്ടില്‍
മോന്തക്ക് കടിക്കുന്ന പട്ടിയുടെ
ചന്തിക്ക് തല്ലാനൊരു നിയമം
പോലുമില്ലേ-------?

2016, ഓഗസ്റ്റ് 24, ബുധനാഴ്‌ച

യാത്രാനുഭവം---അസര്‍ബെയ്ജാന്‍---പഴയ സോവിയറ്റ് യൂണിയന്‍


     
ഗ്ലാസ്നസ്തും  പരിസ്ട്രോയിക്കയും-  രണ്ട് വാക്കുകള്‍ -ഒരു തത്വസംഹിതയെ തകര്‍ത്തത് അല്ലെങ്കില്‍ യാഥാര്‍ത്ഥ്യമായ ഒരു സ്വപ്നത്തെ തച്ചുടച്ചത് അതായിരിക്കും ഒരു പക്ഷെ ഇരുപതാം നൂറ്റാണ്ടിന്‍റെ അന്ത്യത്തിലെ മറക്കാനാവാത്ത ഒരു സംഭവം. 2004-സെപ്റ്റംബറില്‍ ഒരിക്കല്‍ സോവിയറ്റ് യൂണിയന്‍റെ ഭാഗമായിരുന്ന  അസര്‍ബെയ്ജാനില്‍  കാലുകുത്തുമ്പോള്‍ ഒരു
സ്വപ്നം യാഥാര്‍ഥ്യമായ അവിശ്വസനീയമായ പ്രതീതി ആയിരുന്നു.  കുട്ടിക്കാലത്ത് വായിച്ച് മറഞ്ഞു പോയ ടോള്‍സ്റ്റോയ്‌ കഥകളും കഥാപാത്രങ്ങളും പെട്ടെന്ന് മനസ്സിലൂടെ കടന്നുപോകുന്ന പ്രതീതിയായിരുന്നു
പെട്ടെന്നുള്ള കാഴ്ചകളില്‍  കേള്‍വിയില്‍ മാത്രം ഒതുങ്ങിക്കൂടിയ , വസന്തവും, ഗ്രീഷ്മവും, ശരത്കാലവും , ഹേമന്തവും ഋതുഭേദങ്ങള്‍ അനുഭവിക്കാന്‍ കിട്ടിയ ഭാഗ്യം ഒരു കുളിരുപോലെ ഇന്നും മനസ്സില്‍ തങ്ങുന്നു. പ്രണയികള്‍ക്ക് ഇരിപ്പിടം ഒരുക്കിയ ആരാമവും പ്രക്രിതിക്ക് കോട്ടം തട്ടാതെയുള്ള വികസനവും ഒരു പക്ഷെ റഷ്യന്‍ ഭരണകൂടത്തിന്‍റെ മാത്രം പ്രത്യേകതകള്‍ ആവാം. ഇന്ത്യാക്കാരോടുള്ള സ്നേഹവാത്സല്യം സാംസ്‌കാരികമായുള്ള ബന്ധം ഇതൊക്കെ കാണുമ്പോള്‍ ഇന്ത്യ റഷ്യന്‍ ജനതയുടെ ഒരു അഭിഭാജ്യഘടകം ആയിരുന്നോ എന്ന് തോന്നിപ്പോകും.  ആദ്യമായി പരിചയപ്പെട്ട സ്വദേശി ചോദിച്ചത് ഇന്ദിരാഗാന്ധിയെ പറ്റിയായിരുന്നു, ഇന്ദിരാഗാന്ധിയുടെ വ്യക്തിത്വവും സ്വധീനവും അത്രക്ക് വലുതായിരുന്നു റഷ്യന്‍ ജനതകള്‍ക്കിടയില്‍

പേര്‍ഷ്യന്‍ ഭാഷയില്‍നിന്നു ഉത്‌ഭവിച്ചതാകാം കാറ്റ് എന്ന് അര്‍ത്ഥംവരുന്ന
  ബാക്കു എന്ന പേര് എന്നാണ് അനുമാനം, ഇടക്കിടക്ക്  വീശിയടിക്കുന്ന ശക്തിയായ കാറ്റ് ബാക്കു സിറ്റിയുടെ മാത്രം അവകാശപ്പെട്ടതാണ്
.കുട്ടിക്കാലത്ത് പഠിച്ചിരുന്ന കാസ്പിയന്‍ തടാകം നേരില്‍ കണ്ടപ്പോള്‍ തടാകമല്ല കടല്‍ ആണെന്ന തോന്നല്‍  ഒരു പക്ഷെ അതിശയോക്തിയായി തന്നെ ഇന്നും മനസ്സില്‍ നില്‍ക്കുന്നു.  (ബാക്കു അസര്‍ബെയ്ജാന്‍റെ തലസ്ഥാനം)

                           
                                                     പ്രകൃതി സൌന്ദര്യവും സാംസ്കാരികമായ ഉന്നതിയും പഴങ്ങളുടെ നാടെന്ന ഖ്യാതിയുംഉയര്‍ന്നു നില്‍ക്കുമ്പോഴും ഒരു നൂറ്റാണ്ടിന് മറക്കാന്‍ കഴിയാത്ത തിക്താനുഭവങ്ങളുമായിഒരു തലമുറ കടന്നുപോയി  എന്നതാണ് വാസ്തവം. ഇന്നിന്‍റെ തലമുറക്ക് ആവശ്യമായിരുന്ന ധൂര്‍ത്തിന്‍റെ  സ്വതന്ത്രവും നേടിയെടുത്തവര്‍ യാഥാര്‍ത്ഥ്യമായ ഒരു സ്വപ്നത്തെ കുഴിച്ചുമൂടി. അധ്വനശീലരായ ഒരു വിഭാഗം ജനത അത് തന്നെയാകണം കമ്മ്യൂണിസം എന്ന സ്വപ്നം സാക്ഷാല്‍കരിച്ചത്,മറുവശത്ത്
 അധികാരമോഹികലായിരുന്നോ  അതിനെ തച്ചുടച്ചത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.ജീവിതചക്രത്തിന്‍റെ പകുതി കഴിഞ്ഞവരോട് ആരാഞ്ഞാല്‍ നിസംശയം പറയും കഴിഞ്ഞനാളുകള്‍ വരണം ഇനിയുമെന്ന്.. പ്രായവ്യത്യസമില്ലാതെ ജോലിയോട് കാണിക്കുന്ന കൂറും  അനാവശ്യമായി  ആരോടും കാട്ടാത്ത പ്രതിപത്തിയും റഷ്യന്‍ ജനതയോടുള്ള എന്‍റെ ബഹുമാനം ഒത്തിരി വര്‍ദ്ധിപ്പിച്ചു, ഒത്തിരി പ്രായം ചെന്ന അമ്മച്ചിമാര്‍ അവരാല്‍ കഴിയുന്ന ജോലി ചെയ്തു ജീവിക്കുന്നത് കാണുമ്പോള്‍ ആര്‍ക്കാ അവരെ സ്നേഹിക്കാന്‍ കഴിയാതിരിക്ക.അതേസമയം അധ്വാനിക്കാതെ കമ്മ്യൂണിസം സ്വപ്നം കാണുന്ന നമ്മുടെ രീതിയോട് വെറുപ്പും തോന്നും.

                                                 പൂജ്യത്തിനു  പോകുന്ന തണുപ്പിന്‍റെ ആധിക്യം  കൊണ്ടാകാം മദ്യം ഒരു നിത്യോപയോഗസാധനമായി മാറിയിരിക്കുന്നത്. ഭക്ഷ്യവസ്തുക്കളെക്കാള്‍  അധികമായി  വീഞ്ഞിനും വോട്ക്കക്കും സ്ഥാനം എല്ലാ കടകളിലും കൊടുത്തിട്ടുണ്ട്‌. ഇത്രയും സുലഭമായും വിലകുറച്ചും മദ്യം ലഭിച്ചിട്ടും  മദ്യാസക്തി ജനങ്ങളെ ബാധിച്ചിട്ടുണ്ടോയെന്ന്‍ ഞാന്‍ പലപ്പോഴും ചിന്തിക്കുകയും മനസ്സിലാക്കാനും ശ്രമിച്ചിട്ടുണ്ട് ഉത്തരം അല്ല എന്നുതന്നെ.
തണുപ്പുകാലത്ത്ദളങ്ങളെ പ്രണയിക്കാന്‍ വെമ്പുന്ന മഞ്ഞുതുള്ളികളും  അസൂയയോടെ അതിനെ താഴേക്ക്‌ തള്ളിയിടുന്ന സൂര്യകിരണങ്ങളും --ഒരു പ്രണയാന്തരീക്ഷം തീര്‍ക്കുന്നു.  വിശ്രമത്തിനായി ഒരുക്കിയിരിക്കുന്ന ഉദ്യാനങ്ങള്‍ വളരെ ഭംഗിയായി സൂക്ഷിക്കുക എന്നത് ഓരോരുത്തരുടെയും കടമയായി കരുതുന്നു എന്നത് ഒരു പ്രസക്തമായ കാര്യമായി ചൂണ്ടികാട്ടട്ടെ.
റോഡിന്‍റെ ഇരുവശങ്ങളിലായി കാണുന്ന മുന്തിരി പടര്‍പ്പുകളും ആപ്പിള്‍ മരങ്ങള്‍, ഒലിവ്  മരങ്ങള്‍ എല്ലാം ഇന്നും കണ്‍മുന്നില്‍ തെളിഞ്ഞു നില്‍ക്കുന്നു.

                                                       പ്രവാസജീവിത്തില്‍ നിന്ന് കിട്ടിയ തിക്തമായ അനുഭവമാണോ അതോ ആ രാജ്യത്തെ അധ്വാനിക്കുന്ന ജനങ്ങളോടുള്ള സ്നേഹമാണോ എന്നറിയില്ല  ജോലിത്തിരക്കിനിടയില്‍ കിട്ടുന്ന സമയം സഹപ്രവര്‍ത്തകര്‍ സ്നേഹപൂര്‍വ്വം നല്‍കുന്ന ശീതളപാനീയങ്ങളും പഴങ്ങളും
സംഭരിച്ചു ബാക്കു സിറ്റിയിലെ ഭിക്ഷ കാര്‍ക്ക് കൊടുക്കുക ഒരു പതിവായിരുന്നു. പല നല്ല ഓര്‍മ്മകളും മനസ്സില്‍ നിറയുമ്പോള്‍ റഷ്യയിലെ പഴയ തലമുറയോടൊപ്പം ഞാനും സ്വപ്നം കാണുന്നു നഷ്ടപ്പെട്ട നാളുകള്‍ ഇനിയും വരില്ലേ ---?

മരുപ്പച്ച


                                                         

2016, ഓഗസ്റ്റ് 23, ചൊവ്വാഴ്ച

ഓണം

              ഓണം
             *********

തുമ്പയും തെറ്റിയും മുറ്റത്ത്‌
വിരിഞ്ഞിട്ടുമെന്തേ എന്‍റെ
മനസ്സിലോണം വന്നില്ല ?

ഓണം വരുത്തുവാന്‍ പൂക്കള-
മൊരുക്കി  ഞാന്‍  കാണാത്ത
മാവേലിക്കായി കാത്തിരുന്നു-

കാണുവാന്‍ കേള്‍ക്കുവാന്‍
മിണ്ടുവാനാര്‍ക്കുമേ കഴിയില്ല
യാന്ത്രികമാം ജീവിതങ്ങള്‍

കൂട്ട്കൂടുവാന്‍ കുഞ്ഞുങ്ങളില്ല-
ചിരിയില്ല  കളിയില്ല കഥകള്‍ ചൊല്ലുന്ന
തലമുറയുമില്ലയെങ്ങും നിറയും-
ഏകാന്തതമാത്രമിന്നു സ്വന്തം

കഥചൊല്ലേണ്ടവരെ പ്രതിഷ്ടിച്ചു-
ആതുരാലയങ്ങളിലിന്നിവര്‍
തുറന്നിട്ടജാലകത്തിലൂടെ നോക്കുന്ന-
കണ്ണുകളൊരിറ്റ്  സ്നേഹത്തിനായി

എല്ലാം മറന്ന് തകര്‍ക്കുന്നു ജീവിതം
തുറക്കുന്നു വാതില്‍ വാണിഭക്കാര്‍ക്കായി
ഉള്ളില്‍പ്പൊലിഞ്ഞ വെളിച്ചത്തിനായവര്‍
ബാഹ്യമാം മോടിയില്‍ വിഹരിക്കുന്നു

 ഓണനാളിലെങ്കിലുമൊന്നിച്ചൊരു സദ്യ-
കനവ്‌ കാണുന്നോരോ വീട്ടമ്മക്കും-
ഇടിത്തീയായി ഭവിക്കുന്നു  മദ്യമെന്ന
അസുരന്മാരോരോ ഭവനത്തിലും












  

2016, ഓഗസ്റ്റ് 22, തിങ്കളാഴ്‌ച

ഇന്നിന്‍റെ ഓണം

ഇന്നിന്‍റെ ഓണം
****************
പൂവില്ലാ പൂക്കളവും
യാന്ത്രികമാംചിരിയും
തള്ളിക്കളഞ്ഞൊരു
പഴമയും പഴമക്കാരും-
നടിക്കുമൊരു പൊങ്ങച്ചവും
 ചേര്‍ന്നതല്ലേ ഇന്നത്തെ ഓണം-




2016, ഓഗസ്റ്റ് 21, ഞായറാഴ്‌ച

ഇന്നിന്‍റെ ജയിലും ശിക്ഷയും

        ഇന്നിന്‍റെ ജയിലും ശിക്ഷയും
        *****************************
അമ്മയെക്കൊന്നവന്‍ ഭഗിനിയെ
ഭോഗിനിയാക്കിയവന്‍ ഖജനാവ്
തകര്‍ത്തവന്‍ എല്ലാപേര്‍ക്കും
സുഖിക്കുവാനൊരുടമിന്നീ
ഭൂവില്‍ ജയിലുകള്‍ മാത്രം

ഗോവിന്ദച്ചാമിക്കുംമദ്യലോബിക്കും
വര്‍ഗീയവാദിക്കും രാഷ്ട്രീയക്കാരനും
കോഴിബിരിയാണിയുംപിന്നെ
ശീതീകരിച്ചമുറിയില്‍ കിടക്കയും

പട്ടിണിക്കാരന്‍റെ പട്ടിണിമാറ്റാന്‍
പദ്ധതിയില്ലപോലും രാജ്യദ്രോഹിക്ക്
ജയിലില്‍കരിമ്പൂച്ചക്കാവല്‍ക്കാര്‍

ശിക്ഷകേള്‍ക്കുമ്പോള്‍ച്ചിലര്‍ക്ക്
തുടങ്ങുകയായിനെഞ്ചുവേദനയും
മോഹാലസ്യവുംപിന്നെ വലിയ
ആശുപത്രിയില്‍വിശ്രമവും

ശിക്ഷിക്കാനുംനിയമം നടപ്പിലാക്കാനും
നീതിബോധംകൂടിയകുറെകോമരങ്ങള്‍
ശിക്ഷിക്കപ്പെടുന്നുയെങ്ങുംകരയുവാന്‍മാത്രം
വിധിക്കപ്പെട്ടക്കുറെ പട്ടിണിപ്പാവങ്ങള്‍--

ശിക്ഷകിട്ടിയവനുടെ കുറ്റം ഭീകരമാണ്പോലും
അയല്‍ക്കാരന്റെ  കോഴിയെ കല്ലെറിഞ്ഞു
പിന്നെവിശന്നപ്പോലയല്‍ക്കാരന്‍റെകപ്പപറിച്ചു
ചമ്മന്തിയരക്കാനായിപ്പറമ്പിലെ തേങ്ങ കട്ടു,

അരച്ചാണ്‍വയറിനായിയന്നം കട്ടവന്‍ കുറ്റവാളി
ഖജനാവ്കൊള്ളയടിച്ചവരെല്ലാരുമേ മാന്യന്‍മാര്‍

ശിക്ഷണത്താലെ നേര്‍വഴിയ്ക്കാക്കേണ്ടവരെ
ശിക്ഷയാലെയോതുക്കുന്നു
ശിക്ഷയാലെയൊതുക്കേണ്ടവരെ
പൂമാലയിട്ടാദരിക്കുന്ന നീതിപീഠം

നിയമമെന്നും ദരിദ്രന്‍റെമുന്നില്‍
ഫണംവിടര്‍ത്താന്‍ കൊതിക്കുന്നു
സമ്പന്നന്‍റെമുന്നില്‍നാണിച്ചുനില്‍ക്കുന്നു.
നിഷേധിക്കുമുന്നില്‍ തലകുനിക്കുന്നു----











2016, ഓഗസ്റ്റ് 19, വെള്ളിയാഴ്‌ച

കരിനിയമങ്ങള്‍

കരിനിയമങ്ങള്‍
******************
പട്ടിക്ക് സംരക്ഷണം
പൂച്ചക്ക് സംരക്ഷണം
എല്ലാത്തിനും നിയമം
പേരെടുക്കാന്‍ നിയമം
നിര്‍മ്മിക്കുന്ന മനുഷ്യ-
തെരുവിലയും മക്കള്‍ക്ക്‌
സംരക്ഷണമെവിടെ --?
നിയമം മനുഷ്യനന്മക്ക് വേണ്ടിയോ ?
വാചക കസര്‍ത്തിനു വേണ്ടിയോ-   ?

ഓണ്‍ ലൈന്‍ മദ്യം

              ഓണ്‍ലൈന്‍ മദ്യം
              ****************
ഓണ്‍ലൈനില്‍ ജീവിക്കും മലയാളിക്ക്
ഓണത്തിനൊന്ന്  ഓഫ് ലൈനാകാന്‍
ബിവറേജസ് ഒരുക്കുന്നു ഓണ്‍ ലൈന്‍മദ്യം
മദ്യഷാപ്പും ഓണ്‍ ലൈന്‍ ഷാപ്പും ചേര്‍ന്ന്
കേരളത്തെ കുട്ടിച്ചോറാക്കുന്നു---